Kerala Live
Advertisement

പൊന്നാനിയില്‍ ഓണം ടൂറിസം വാരാഘോഷം: ബിയ്യം കായല്‍ ജലോത്സവം 27 ന്

പൊന്നാനി താലൂക്ക് ഓണം ടൂറിസം വാരാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ബിയ്യം കായല്‍ ജലോത്സവം ഓഗസ്റ്റ് 27 ന് ഉച്ചയ്ക്ക് രണ്ടിന് നടക്കും. റവന്യൂ വകുപ്പ് മന്ത്രി എ.പി.അനില്‍കുമാര്‍ ജലോത്സവം ഉദ്ഘാടനം ചെയ്യും. കെ.പി.നൗഷാദലി എം.എല്‍.എ.അധ്യക്ഷത വഹിക്കും. എം.പി.മാരായ ഡോ.എം.പി.അബ്ദുസമദ് സമദാനി, പി.പി.സുനീര്‍, വി.എസ്.ജോയ് എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ജബ്ബാര്‍ ഹാജി തുടങ്ങിയവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. സിനിമാ താരം ഷെയ്ന്‍ നിഗം വിശിഷ്ടാതിഥിയാകും. ജില്ലാ കളക്ടര്‍ ഡോ.വിനയ് ഗോയല്‍ സ്വാഗതം ആശംസിക്

U

By user2

1 min read

Share
പൊന്നാനിയില്‍ ഓണം ടൂറിസം വാരാഘോഷം: ബിയ്യം കായല്‍ ജലോത്സവം 27 ന്
പൊന്നാനിയില്‍ ഓണം ടൂറിസം വാരാഘോഷം: ബിയ്യം കായല്‍ ജലോത്സവം 27 ന് — Kerala Live

പൊന്നാനി താലൂക്ക് ഓണം ടൂറിസം വാരാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ബിയ്യം കായല്‍ ജലോത്സവം ഓഗസ്റ്റ് 27 ന് ഉച്ചയ്ക്ക് രണ്ടിന് നടക്കും. റവന്യൂ വകുപ്പ് മന്ത്രി എ.പി.അനില്‍കുമാര്‍ ജലോത്സവം ഉദ്ഘാടനം ചെയ്യും. കെ.പി.നൗഷാദലി എം.എല്‍.എ.അധ്യക്ഷത വഹിക്കും. എം.പി.മാരായ ഡോ.എം.പി.അബ്ദുസമദ് സമദാനി, പി.പി.സുനീര്‍, വി.എസ്.ജോയ് എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ജബ്ബാര്‍ ഹാജി തുടങ്ങിയവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. സിനിമാ താരം ഷെയ്ന്‍ നിഗം വിശിഷ്ടാതിഥിയാകും. ജില്ലാ കളക്ടര്‍ ഡോ.വിനയ് ഗോയല്‍ സ്വാഗതം ആശംസിക്കും. ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍, തിരൂര്‍ സബ്കളക്ടര്‍ ദിലീപ് കൈനിക്കര, വിവിധ ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

ആഗസ്റ്റ് 21 ന് പൊന്നാനി സി.വി.ജംഗ്ഷനില്‍ നിന്നും തൃശൂര്‍ വടക്കുംനാഥന്‍ സംഘത്തിന്റെ പുലികളിയോടെ തുടങ്ങിയ വാരാഘോഷം ബിയ്യം കായല്‍ ജലോത്സവത്തോടെയാണ് സമാപിക്കുക. ഓണാഘോഷ വിളംബര സൈക്ലിങ് ഷോ, ക്രോസ് കണ്‍ട്രി മത്സരം, വിവിധ ഓണമത്സരങ്ങള്‍, കളരിപ്പയറ്റ് പ്രദര്‍ശനം, ഗസല്‍ സന്ധ്യ, പ്രദര്‍ശന നീന്തല്‍ തുടങ്ങിയ വിവിധ പരിപാടികള്‍ ഓണം-ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി നടക്കും.

കെ.പി.നൗഷാദലി എം.എല്‍.എ.ചെയര്‍മാനായും പൊന്നാനി തഹസില്‍ദാര്‍ പ്രമോദ് പി.ലാസിറസ് ജനറല്‍ കണ്‍വീനറായും മലപ്പുറം ഡി.ടി.പി.സി.സെക്രട്ടറി വിപിന്‍ ചന്ദ്ര ജോയിന്റ് കണ്‍വീനറായുമാണ് സംഘാടകസമിതി രൂപീകരിച്ചിട്ടുള്ളത്.

Advertisement

Published 2 months ago · Last updated 10 hours ago · 1 views

Related Coverage

Advertisement