Kerala Live
Advertisement

പാക്ക് സ്വദേശിയുമായി നിരന്തരം വാട്സാപ് ചാറ്റ്; ബേപ്പൂരിൽ യുവാവ് അറസ്റ്റിൽ

ബേപ്പൂർ ∙ മത്സ്യബന്ധന ബോട്ടിൽ ജോലിക്കെത്തിയ ബംഗാൾ സ്വദേശിയായ യുവാവിനെ പാക്കിസ്ഥാൻ ബന്ധം സംശയിച്ച് പൊലീസ് പിടികൂടി. പാക്കിസ്ഥാൻ സ്വദേശിയുമായി ഇയാൾ നിരന്തരം വാട്സാപ് ചാറ്റ് നടത്തിയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ബേപ്പൂർ സ്റ്റേഷനിൽ പൊലീസും കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ, കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരും യുവാവിനെ ചോദ്യം ചെയ്തു വരികയാണ്. ഉച്ചയ്ക്ക് ഹാർബറിൽ എത്തിയ ഇയാളെ സംശയം തോന്നിയാണു പിടികൂടിയത്. ചോദ്യം ചെയ്തപ്പോൾ ബോട്ടിൽ ജോലിക്ക് എത്തിയതാണെന്നായിരുന്നു മൊഴി. എന്നാൽ ഏതു ബോട്ടിലാണെന്ന് ഇയാൾക്ക് വ്യക്തമാ

U

By user2

1 min read

Share
പാക്ക് സ്വദേശിയുമായി നിരന്തരം വാട്സാപ് ചാറ്റ്; ബേപ്പൂരിൽ യുവാവ് അറസ്റ്റിൽ
പാക്ക് സ്വദേശിയുമായി നിരന്തരം വാട്സാപ് ചാറ്റ്; ബേപ്പൂരിൽ യുവാവ് അറസ്റ്റിൽ — Kerala Live
(Representative image by Rafa Jodar/istockphoto)

##

ബേപ്പൂർ ∙ മത്സ്യബന്ധന ബോട്ടിൽ ജോലിക്കെത്തിയ ബംഗാൾ സ്വദേശിയായ യുവാവിനെ പാക്കിസ്ഥാൻ ബന്ധം സംശയിച്ച് പൊലീസ് പിടികൂടി. പാക്കിസ്ഥാൻ സ്വദേശിയുമായി ഇയാൾ നിരന്തരം വാട്സാപ് ചാറ്റ് നടത്തിയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ബേപ്പൂർ സ്റ്റേഷനിൽ പൊലീസും കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ, കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരും യുവാവിനെ ചോദ്യം ചെയ്തു വരികയാണ്.

###

ഉച്ചയ്ക്ക് ഹാർബറിൽ എത്തിയ ഇയാളെ സംശയം തോന്നിയാണു പിടികൂടിയത്. ചോദ്യം ചെയ്തപ്പോൾ ബോട്ടിൽ ജോലിക്ക് എത്തിയതാണെന്നായിരുന്നു മൊഴി. എന്നാൽ ഏതു ബോട്ടിലാണെന്ന് ഇയാൾക്ക് വ്യക്തമാക്കാനായില്ല. ആധാർ കാർഡ് പരിശോധിച്ചതിൽ ബംഗാൾ സ്വദേശിയാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. തനിക്ക് യുട്യൂബ് ചാനൽ ഉണ്ടെന്നും ഇതുവഴി പരിചയപ്പെട്ടാണ് പാക് സ്വദേശിയുമായി വാട്സാപ് ചാറ്റ് നടത്തിയതെന്നുമാണ് യുവാവ് പറയുന്നത്. എന്നാൽ ഇയാളുടെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. രേഖകളും ഫോണും മറ്റും വിശദമായി പരിശോധിച്ചു വരികയാണെന്നു ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണർ എ.പ്രേംജിത്ത് പറഞ്ഞു.

###

Advertisement

Published 3 months ago · Last updated 6 days ago · 0 views

Related Coverage

Advertisement