Kerala Live
Advertisement

ജില്ലയില്‍ നൈപുണി വികസനത്തിന് കര്‍മ്മപദ്ധതി തയ്യാറാക്കും

ജില്ലയില്‍ നൈപുണി വികസനത്തിന് കര്‍മ്മപദ്ധതി തയ്യാറാക്കും മലപ്പുറം ജില്ലയിലെ യുവജനങ്ങളുടെ നൈപുണി വികസനത്തിന് സമഗ്ര പദ്ധതി തയ്യാറാക്കുമെന്നും വനിതകളുടെ സമഗ്ര പുരോഗതിയില്‍ രാജ്യം ഏറെ മുന്നോട്ടു പോകുന്നതില്‍ ജില്ലയുടെ പങ്ക് വലുതാണെന്നും ജില്ലാ കലക്ടര്‍ ഡോ. വിനയ് ഗോയല്‍ പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നൈപുണി വികസനത്തിനും തൊഴില്‍ പരിപോഷിക്കുന്നതിനുമാവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ലോക നൈപുണി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മലപ്പുറത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കേ

U

By user2

1 min read

Share
ജില്ലയില്‍ നൈപുണി വികസനത്തിന് കര്‍മ്മപദ്ധതി തയ്യാറാക്കും
ജില്ലയില്‍ നൈപുണി വികസനത്തിന് കര്‍മ്മപദ്ധതി തയ്യാറാക്കും — Kerala Live

ജില്ലയില്‍ നൈപുണി വികസനത്തിന് കര്‍മ്മപദ്ധതി തയ്യാറാക്കും

മലപ്പുറം ജില്ലയിലെ യുവജനങ്ങളുടെ നൈപുണി വികസനത്തിന് സമഗ്ര പദ്ധതി തയ്യാറാക്കുമെന്നും വനിതകളുടെ സമഗ്ര പുരോഗതിയില്‍ രാജ്യം ഏറെ മുന്നോട്ടു പോകുന്നതില്‍ ജില്ലയുടെ പങ്ക് വലുതാണെന്നും ജില്ലാ കലക്ടര്‍ ഡോ. വിനയ് ഗോയല്‍ പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നൈപുണി വികസനത്തിനും തൊഴില്‍ പരിപോഷിക്കുന്നതിനുമാവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ലോക നൈപുണി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മലപ്പുറത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാറിന്റെ നൈപുണി സംരംഭകത്വ വികസന മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജന്‍ ശിക്ഷന്‍ സംസ്ഥാന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

ജില്ലയിലെ സ്ത്രീ തൊഴിലിടങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തി അവസരങ്ങള്‍ സൃഷ്ടിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് ചെയര്‍മാന്‍ പി വി അബ്ദുല്‍ വഹാബ് എം.പി.അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. 21 മേഖലകളിലായി 1800 ഓളം പേര്‍ക്കുള്ള പരിശീലനം ജില്ലയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മുതിര്‍ന്നവരെ പരിചരിക്കുന്ന കെയര്‍ ഗീവര്‍ കോഴ്‌സ് ഈ വര്‍ഷം ആരംഭിച്ചിട്ടുണ്ട്. നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വക്കറ്റ് റിനിഷ റഫീഖ് മുഖ്യപ്രഭാഷണം നടത്തി. ജെ എസ് എസ് ഡയറക്ടര്‍ വി. ഉമര്‍കോയ, വാര്‍ഡ് കൗണ്‍സിലര്‍ നജ്മ ഷബീര്‍, ജില്ലാ സഹകരണ ആശുപത്രി സെക്രട്ടറി സഹീര്‍ കാലടി, പ്രോഗ്രാം ഓഫീസര്‍ ദീപ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിവിധ മേഖലകളില്‍ നൈപുണി മത്സരങ്ങള്‍ നടന്നു. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ഫോട്ടോക്യാപ്ഷന്‍: 1. ജെ.എസ്.എസ്. ഓഫീസിൽ നടന്ന അന്താരാഷ്ട്ര യുവജന നൈപുണ്യ ദിനാചരണം ജില്ലാ തല ഉദ്ഘാടനം ജില്ലാ കലക്ടർ ഡോ. വിനയ് ഗോയൽ നിർവഹിക്കുന്നു . പി.വി. അബ്ദുൽ വഹാബ് എം.പി സമീപം

2. ജെ.എസ്.എസ്. ഓഫീസിൽ നടന്ന അന്താരാഷ്ട്ര യുവജന നൈപുണ്യ ദിനാചരണം ജില്ലാ തല ഉദ്ഘാടനത്തിനുശേഷം ജില്ലാ കലക്ടർ ഡോ. വിനയ് ഗോയൽ, പി.വി. അബ്ദുൽ വഹാബ് എം.പിഎന്നിവർ പഠിതാക്കളുടെ കൂടെ

Advertisement

Published 3 months ago · Last updated 6 hours ago · 3 views

Related Coverage

Advertisement