Kerala Live
Advertisement

കളിയില്‍ മാത്രമല്ല സ്‌പോര്‍ട്ട്‌സ്മാന്‍സ്പിരിറ്റിലും വട്ടപ്പൂജ്യമായിരുന്നു ഫൈനലിലെ അര്‍ജന്റീന.

കളിയില്‍ മാത്രമല്ല സ്‌പോര്‍ട്ട്‌സ്മാന്‍സ്പിരിറ്റിലും വട്ടപ്പൂജ്യമായിരുന്നു ഫൈനലിലെ അര്‍ജന്റീന. ലോകകപ്പ് ഫൈനലിലെ അര്‍ജന്റീനിയന്‍ താരങ്ങളുടെ പെരുമാറ്റത്തിനെതിരെ പരക്കെ വിമര്‍ശനമാണ് ഉയരുന്നത്. ഫൈനല്‍ വിസിലിന് ശേഷവും സ്പാനിഷ് ടീംഗങ്ങളുമായി അര്‍ജന്റീന താരങ്ങള്‍ കൊമ്പുകോര്‍ത്തു. സ്‌പെയിന്‍ കിരീടമുയര്‍ത്തുമ്പോള്‍ അര്‍ജന്റീനയുടെ കളിക്കാര്‍ പുറംതിരിഞ്ഞ് നിന്നാണ് രോശം പ്രകടമാക്കിയത്.മത്സരത്തിലുടനീളം പന്ത് കിട്ടാത്തതില്‍ താരങ്ങള്‍ രോശാകുലരായിരുന്നു. കളികഴിഞ്ഞതും സ്പാനിഷ് സംഘവുമായി അര്‍ജന്റീനിയന്‍ താരങ്ങള്‍

U

By user2

1 min read

Share
കളിയില്‍ മാത്രമല്ല സ്‌പോര്‍ട്ട്‌സ്മാന്‍സ്പിരിറ്റിലും വട്ടപ്പൂജ്യമായിരുന്നു ഫൈനലിലെ അര്‍ജന്റീന.
കളിയില്‍ മാത്രമല്ല സ്‌പോര്‍ട്ട്‌സ്മാന്‍സ്പിരിറ്റിലും വട്ടപ്പൂജ്യമായിരുന്നു ഫൈനലിലെ അര്‍ജന്റീന. — Kerala Live

കളിയില്‍ മാത്രമല്ല സ്‌പോര്‍ട്ട്‌സ്മാന്‍സ്പിരിറ്റിലും വട്ടപ്പൂജ്യമായിരുന്നു ഫൈനലിലെ അര്‍ജന്റീന. ലോകകപ്പ് ഫൈനലിലെ അര്‍ജന്റീനിയന്‍ താരങ്ങളുടെ പെരുമാറ്റത്തിനെതിരെ പരക്കെ വിമര്‍ശനമാണ് ഉയരുന്നത്. ഫൈനല്‍ വിസിലിന് ശേഷവും സ്പാനിഷ് ടീംഗങ്ങളുമായി അര്‍ജന്റീന താരങ്ങള്‍ കൊമ്പുകോര്‍ത്തു. സ്‌പെയിന്‍ കിരീടമുയര്‍ത്തുമ്പോള്‍ അര്‍ജന്റീനയുടെ കളിക്കാര്‍ പുറംതിരിഞ്ഞ് നിന്നാണ് രോശം പ്രകടമാക്കിയത്.മത്സരത്തിലുടനീളം പന്ത് കിട്ടാത്തതില്‍ താരങ്ങള്‍ രോശാകുലരായിരുന്നു. കളികഴിഞ്ഞതും സ്പാനിഷ് സംഘവുമായി അര്‍ജന്റീനിയന്‍ താരങ്ങള്‍ കൊമ്പുകോര്‍ത്തു. സ്‌പെയിന്‍ നായകന്‍ റോഡ്രിയുമായി മൊളീന വാക്കേറ്റമുണ്ടാക്കി. നെഞ്ചില്‍ പിടിച്ച് തളളി. പിന്നാലെ ഒട്ടാമെന്‍ഡി എത്തി റോഡ്രിയോട് കയര്‍ത്തു. നിന്റെ കരച്ചില്‍ ഇനിയും കഴിഞ്ഞില്ലേ എന്നായിരുന്നു ഒട്ടാമെന്‍ഡിയുടെ പരിഹാസ ചോദ്യം. പിന്നീട് കൂട്ടത്തിലെ ഇടിക്കാരനെത്തി. ലിയനാര്‍ഡോ പരേഡസ്. ഗാവിയെയും പെഡ്രിയേയും തള്ളിവീഴ്ത്തി. അരിശംപൂണ്ട് ചവിട്ടാനോങ്ങി. റെഡ് കാര്‍ഡ് നല്‍കിയിട്ടും റഫറിയുടെ കയ്യില്‍ ഒതുങ്ങാതിരുന്നോതടെ പരിശീലകന്‍ ലയണല്‍ സ്‌കലോണിയെത്തിയാണ് പരേഡസിനെ പിടിച്ചുമാറ്റിയത്.

Advertisement

Published 3 months ago · Last updated 6 days ago · 0 views

Related Coverage

Advertisement