Kerala Live
Advertisement

KSU നേതാക്കൾക്ക് കാണാൻ അനുമതി നിഷേധിച്ചെന്നെ വാർത്ത നിഷേധിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ.

KSU നേതാക്കൾക്ക് കാണാൻ അനുമതി നിഷേധിച്ചെന്നെ വാർത്ത നിഷേധിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. ഒരാളെയും കാണാൻ പറ്റില്ലെന്ന് പറഞ്ഞിട്ടില്ല. ദിവസം ആയിരക്കണക്കിന് ആളുകളെ കാണുന്നുണ്ട്. അനുമതി നിഷേധിച്ചെന്ന് ദയവായി വാർത്ത കൊടുക്കരുത്.തേവര കോളേജിൽ വെച്ച് അലോഷ്യസിനെ കണ്ടില്ല. തിരക്കിൽ പോകുകയായിരുന്നു. മൈൻഡ് ചെയ്തില്ലെന്ന വാർത്ത പിന്നീടാണ് കണ്ടത്. അന്ന് രാവിലെ 10 മുതൽ 1 മണി വരെ ഞാൻ എറണാകുളം ഗസ്റ്റ് ഹൗസിൽ ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.റാ​ഗിങ്ങിന് ഇരയായി മരിച്ച സിദ്ധാർത്ഥിന്റെ പേരിൽ ആപ് പുറത്തിറക്കു

U

By user2

1 min read

Share
KSU നേതാക്കൾക്ക് കാണാൻ അനുമതി നിഷേധിച്ചെന്നെ വാർത്ത നിഷേധിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ.
KSU നേതാക്കൾക്ക് കാണാൻ അനുമതി നിഷേധിച്ചെന്നെ വാർത്ത നിഷേധിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. — Kerala Live

KSU നേതാക്കൾക്ക് കാണാൻ അനുമതി നിഷേധിച്ചെന്നെ വാർത്ത നിഷേധിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. ഒരാളെയും കാണാൻ പറ്റില്ലെന്ന് പറഞ്ഞിട്ടില്ല. ദിവസം ആയിരക്കണക്കിന് ആളുകളെ കാണുന്നുണ്ട്. അനുമതി നിഷേധിച്ചെന്ന് ദയവായി വാർത്ത കൊടുക്കരുത്.തേവര കോളേജിൽ വെച്ച് അലോഷ്യസിനെ കണ്ടില്ല. തിരക്കിൽ പോകുകയായിരുന്നു. മൈൻഡ് ചെയ്തില്ലെന്ന വാർത്ത പിന്നീടാണ് കണ്ടത്. അന്ന് രാവിലെ 10 മുതൽ 1 മണി വരെ ഞാൻ എറണാകുളം ഗസ്റ്റ് ഹൗസിൽ ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.റാ​ഗിങ്ങിന് ഇരയായി മരിച്ച സിദ്ധാർത്ഥിന്റെ പേരിൽ ആപ് പുറത്തിറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭ യോ​ഗതീരുമാനങ്ങൾ അറിയിക്കുകയായിരുന്നു മുഖ്യമന്ത്രി വി ഡി സതീശൻ. വിദ്യാർത്ഥികൾക്ക് ആപ് വഴി പരാതി നൽകാമെന്നും റാ​ഗിങ്ങിനെതിരെ കർശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ടാറ്റയുമായി ചർച്ച നടത്തിയിരുന്നു. അവരുടെ ചില പദ്ധതികൾ സംബന്ധിച്ചാണ് ചർച്ച നടന്നത്. മാരിടൈം മേഖലയിൽ 10000 കോടി രൂപയുടെ നിക്ഷേപമാണ് നടന്നത്. കേരളത്തിൻ്റെ ഭാവിയെ കരുതി പൊസിറ്റീവായി വാർത്ത നൽകണം എന്ന് അഭ്യർത്ഥിക്കുന്നു.

2025 ൽ വഖഫ് ബോർഡ് പുന: സംഘടിപിച്ചു.വഖഫ് നിയമ ഭേദഗതി വന്ന ശേഷം പുന: സംഘടന നടന്ന ആദ്യ സംസ്ഥാനം കേരളം ആണ്. രണ്ട് മുസ്ലിം ഇതര പ്രതിനിധികളെ പിന്നീട് വെകുമെന്ന് സർക്കാർ പറഞ്ഞിരുന്നു. എന്നാൽ വ്യക്തമായ സമീപനമാണ് പുതിയ സർക്കാർ സ്വീകരിച്ചത്. എല്ലാ കാര്യങ്ങളും പരിശോധിക്കാം എന്ന് അറിയിച്ചു. ഹർജി റദ്ദാക്കണം എന്നും കോടതിയോട് ആവശ്യപ്പെട്ടു.

രണ്ട് അമുസ്ലിങ്ങളെ വെച്ചു കൊള്ളാമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് സർക്കാരിനെതിരെ വർഗീയ പ്രചരണം നടത്തുകയാണ്. വഖഫ് ബോർഡിൽ അമുസ്ലിം പ്രതിനിധികളെ വെക്കേണ്ടിവരും.പാർലമെൻ്റ് പാസാക്കിയ നിയമമാണ്. അതിനെതിരായ ഹർജി സുപ്രിം കോടതി തള്ളി. അതുകൊണ്ടാണല്ലോ പിണറായി സർക്കാർ പ്രതിനിധികളെ വെക്കും എന്ന് പറഞ്ഞതെന്നും മുഖ്യമന്ത്രി വിമർശിച്ചു.

Advertisement

Published 3 months ago · Last updated 11 hours ago · 3 views

Related Coverage

Advertisement