ഹോം ഗാര്ഡ് നിയമനം: അപേക്ഷ ക്ഷണിച്ചു
മലപ്പുറം ജില്ലയിലെ പോലീസ്, ഫയര് ആന്ഡ് റെസ്ക്യൂ സര്വീസ് എന്നീ വകുപ്പുകളിലേക്ക് ഹോം ഗാര്ഡ് വിഭാഗത്തില് ഒഴിവുള്ള തസ്തികകളിലേക്ക് യോഗ്യരായ സ്ത്രീ-പുരുഷ ഉദ്യോഗാര്ഥികളില് നിന്നും അപേക്ഷ ക്ഷണിച്ചു. സൈനിക, അര്ധസൈനിക അല്ലെങ്കില് സംസ്ഥാന സേനകളില് നിന്ന് വിരമിച്ചവരും എസ്.എസ്.എല്.സിയും (അഭാവത്തില് ഏഴാം ക്ലാസ്) നല്ല ശാരീരിക ക്ഷമതയുമുള്ള 35-നും 58-നും ഇടയില് പ്രായമുള്ളവര്ക്ക് അപേക്ഷിക്കാം. പ്രതിദിനം 870 രൂപ വേതനവും (പ്രതിമാസം പരമാവധി 24,360 രൂപ) പ്രതിവര്ഷം 1500 രൂപ യൂണിഫോം അലവന്സും ലഭിക്കും.

മലപ്പുറം ജില്ലയിലെ പോലീസ്, ഫയര് ആന്ഡ് റെസ്ക്യൂ സര്വീസ് എന്നീ വകുപ്പുകളിലേക്ക് ഹോം ഗാര്ഡ് വിഭാഗത്തില് ഒഴിവുള്ള തസ്തികകളിലേക്ക് യോഗ്യരായ സ്ത്രീ-പുരുഷ ഉദ്യോഗാര്ഥികളില് നിന്നും അപേക്ഷ ക്ഷണിച്ചു. സൈനിക, അര്ധസൈനിക അല്ലെങ്കില് സംസ്ഥാന സേനകളില് നിന്ന് വിരമിച്ചവരും എസ്.എസ്.എല്.സിയും (അഭാവത്തില് ഏഴാം ക്ലാസ്) നല്ല ശാരീരിക ക്ഷമതയുമുള്ള 35-നും 58-നും ഇടയില് പ്രായമുള്ളവര്ക്ക് അപേക്ഷിക്കാം. പ്രതിദിനം 870 രൂപ വേതനവും (പ്രതിമാസം പരമാവധി 24,360 രൂപ) പ്രതിവര്ഷം 1500 രൂപ യൂണിഫോം അലവന്സും ലഭിക്കും. അപേക്ഷാ ഫോമിന്റെ മാതൃക ഓഗസ്റ്റ് ഒന്നു മുതല് സെപ്റ്റംബര് അഞ്ചു വരെ മലപ്പുറം ജില്ലാ ഫയര് ഓഫീസില് പ്രവൃത്തി ദിവസങ്ങളില് രാവിലെ 10 മുതല് വൈകീട്ട് അഞ്ചു വരെ ലഭ്യമാണ്. സാക്ഷ്യപ്പെടുത്തിയ രേഖകളുടെ പകര്പ്പുകള് സഹിതം പൂരിപ്പിച്ച അപേക്ഷകള് സെപ്റ്റംബര് അഞ്ചിനകം ലഭ്യമാക്കണം. ഫോണ്-: 9497920216.
Published 3 months ago · Last updated 6 hours ago · 2 views



