Kerala Live
Advertisement

സാമ്പത്തിക കുറ്റകൃത്യത്തിലൂടെ ലഭിച്ച പണം പിൻവലിക്കുന്നതിന് ബാങ്ക് എക്കൌണ്ട് നല്കി സഹായിച്ച കേസിൽ ഒളിവിൽ പോയ പ്രതി പിടിയിൽ

സാമ്പത്തിക കുറ്റകൃത്യത്തിലൂടെ ലഭിച്ച പണം പിൻവലിക്കുന്നതിന് ബാങ്ക് എക്കൌണ്ട് നല്കി സഹായിച്ച കേസിൽ ഒളിവിൽ പോയ പ്രതി പിടിയിൽ

K

By [email protected]

1 min read

Share
സാമ്പത്തിക കുറ്റകൃത്യത്തിലൂടെ ലഭിച്ച പണം പിൻവലിക്കുന്നതിന് ബാങ്ക് എക്കൌണ്ട് നല്കി സഹായിച്ച കേസിൽ ഒളിവിൽ പോയ പ്രതി പിടിയിൽ
സാമ്പത്തിക കുറ്റകൃത്യത്തിലൂടെ ലഭിച്ച പണം പിൻവലിക്കുന്നതിന് ബാങ്ക് എക്കൌണ്ട് നല്കി സഹായിച്ച കേസിൽ ഒളിവിൽ പോയ പ്രതി പിടിയിൽ — Kerala Live

സാമ്പത്തിക കുറ്റകൃത്യത്തിലൂടെ ലഭിച്ച പണം പിൻവലിക്കുന്നതിന് ബാങ്ക് എക്കൌണ്ട് നല്കി സഹായിച്ച കേസിൽ ഒളിവിൽ പോയ പ്രതി പിടിയിൽ

ഓൺലൈനിലൂടെ സംഘടിത സാമ്പിത്തിക കുറ്റകൃത്യം നടത്തുന്ന സംഘങ്ങൾക്ക് ചതിയിലൂടെ ലഭിക്കു പണം കൈമാറ്റം നടത്തുന്നതിന് സ്വന്തം ബാങ്ക് എക്കൌണ്ട് വാടകയ്ക്ക് നല്കി സഹായിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുളളൂർക്കര വാഴക്കോട് സ്വദേശി വടഗിരി വീട്ടിൽ ഷജീർ (40) എന്നയാളെ വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ സ്വദേശി റിയാൻ എന്നയാൾക്ക് ഷജീർ തന്റെ SBI ആലപ്പുഴ ബ്രാഞ്ചിലേ എക്കൌണ്ട് വിവരങ്ങൾ നല്കി പലതവണയായി 8 ലക്ഷം രൂപയുടെ ഇടപാടുകൾ നടത്തിയിട്ടുണ്ട്. വിവിധ തരത്തിലുളള ഓൺലൈൻ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം പിൻവലിക്കുന്നതിന് തട്ടിപ്പു നടത്തുന്ന ആളുകൾ മറ്റുളളവരുടെ എക്കൌണ്ട് വിവരങ്ങൾ വാങ്ങിച്ച് അവരിലൂടെ പണം പിൻവലിച്ച് എടുക്കകയാണ് ചെയ്യുന്നത്. ഇതിനായി എക്കൌണ്ട് നല്കുന്നവർക്ക് ഇവർ വൻതുക കമ്മീഷനായി നല്കും. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരമുളള CYBER HUNT റെയിഡിന്റെ ഭാഗമായി വടക്കാഞ്ചേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഷജീർ അറസ്റ്റിലായിട്ടുളളത്. കഴിഞ്ഞ മാസം നടത്തിയ റെയ്ഡിൽ ഷജീറിന്റെ വീട്ടിൽ നിന്നും പോലീസിന് വിവരങ്ങൾ ലഭിച്ചിരുന്നു. അന്ന് ഷജീർ സ്ഥലത്തില്ലാത്തതിനാൽ പോലീസ് അറസ്റ്റ് ചെയ്യുവാൻ സാധിച്ചിരുന്നില്ല. കേസ് രജിസ്റ്റർ ചെയ്തിട്ടുളളത് അറിഞ്ഞ ഷജീർ ഒളിവിലായിരുന്നു. ഷജീർ നാട്ടിലെത്തിയിട്ടുണ്ടെന്നുളള രഹസ്യവിവരം ലഭിച്ച പ്രകാരം വഴക്കോട് ഭാഗത്തുവെച്ച് പ്രതിയെ വടക്കാഞ്ചേരി പോലീസ് കണ്ടെത്തി അറസ്റ്റു ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.

വടക്കാഞ്ചേരി SHO അനൂപിന്റെ നിർദ്ദേശപ്രകാരമുളള അന്വേഷണ സംഘത്തിൽ SI സുനിൽകുമാർ, SCPO സഗുൺ, CPO പുരന്ദരൻ, പൌലോസ് എന്നിവരുണ്ടായിരുന്നു.

Advertisement

Published 10 hours ago · Last updated 3 hours ago · 12 views

Related Coverage

Advertisement