Kerala Live
Advertisement

സമഗ്ര 2026′ : വായ്പാ വിതരണ മേള സംഘടിപ്പിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ (കെ.എസ്.ബി.സി.ഡി.സി) മലപ്പുറം ജില്ലാ ഓഫീസ് സംഘടിപ്പിച്ച ‘സമഗ്ര 2026’ വായ്പാ വിതരണ മേളയുടെ ഉദ്ഘാടനം മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ ജിതേഷ് ജി. അനില്‍ നിര്‍വ്വഹിച്ചു. വിവിധ പദ്ധതികളിലായി ആകെ 6.70 കോടി രൂപയുടെ വായ്പയാണ് മേളയില്‍ വിതരണം ചെയ്തത്. ഇതില്‍ ലഘുവായ്പാ പദ്ധതി പ്രകാരം വാഴക്കാട് സി.ഡി.എസിന് മൂന്ന് കോടി രൂപയും, കാവനൂര്‍ സി.ഡി.എസിന് 2.24 കോടി രൂപയും, […]

user2

By user2

1 min read

Share

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ (കെ.എസ്.ബി.സി.ഡി.സി) മലപ്പുറം ജില്ലാ ഓഫീസ് സംഘടിപ്പിച്ച ‘സമഗ്ര 2026’ വായ്പാ വിതരണ മേളയുടെ ഉദ്ഘാടനം മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ ജിതേഷ് ജി. അനില്‍ നിര്‍വ്വഹിച്ചു. വിവിധ പദ്ധതികളിലായി ആകെ 6.70 കോടി രൂപയുടെ വായ്പയാണ് മേളയില്‍ വിതരണം ചെയ്തത്. ഇതില്‍ ലഘുവായ്പാ പദ്ധതി പ്രകാരം വാഴക്കാട് സി.ഡി.എസിന് മൂന്ന് കോടി രൂപയും, കാവനൂര്‍ സി.ഡി.എസിന് 2.24 കോടി രൂപയും, വ്യക്തിഗത പദ്ധതികളില്‍ 1.55 കോടി രൂപയും ഉള്‍പ്പെടുന്നു. ഇതിലൂടെ 600-ല്‍ പരം ഗുണഭോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കും. മുനിസിപ്പല്‍ കൗണ്‍സിലര്‍ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനപ്രതിനിധികളും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

Advertisement

Published 3 months ago · Last updated 8 days ago · 0 views

Related Coverage

Advertisement