Kerala Live
Advertisement

ലഹരിമുക്ത ക്യാമ്പസിനായി വിദ്യാർത്ഥികളുടെ കൈകോർക്കൽ; ശ്രീകൃഷ്ണ കോളേജിൽ ‘നശാ മുക്ത് ഭാരത് അഭിയാൻ’ ക്യാമ്പയിൻ സംഘടിപ്പിച്ചു

അന്താരാഷ്ട്ര ലഹരിവിരുദ്ധ വാരാഘോഷത്തോടനുബന്ധിച്ച് കേരള സർക്കാർ സാമൂഹ്യനീതി വകുപ്പും എക്സൈസ് വകുപ്പും ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റും സംയുക്തമായി ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഇൻ-ചാർജ് ഡോ. ടി.ഡി. ശ്രീജ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ.ആർ. പ്രദീപൻ ‘ലഹരി വിരുദ്ധ സന്ദേശം’ നൽകുകയും വിദ്യാർത്ഥികൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. തുടർന്ന്, “ലഹരിമുക്ത കേരളം – യുവതയുടെ ഉത്തരവാദിത്തം” എന്ന വിഷയത്തിൽ ചാവക്കാട

U

By user2

1 min read

Share
ലഹരിമുക്ത ക്യാമ്പസിനായി വിദ്യാർത്ഥികളുടെ കൈകോർക്കൽ; ശ്രീകൃഷ്ണ കോളേജിൽ ‘നശാ മുക്ത് ഭാരത് അഭിയാൻ’ ക്യാമ്പയിൻ സംഘടിപ്പിച്ചു
ലഹരിമുക്ത ക്യാമ്പസിനായി വിദ്യാർത്ഥികളുടെ കൈകോർക്കൽ; ശ്രീകൃഷ്ണ കോളേജിൽ ‘നശാ മുക്ത് ഭാരത് അഭിയാൻ’ ക്യാമ്പയിൻ സംഘടിപ്പിച്ചു — Kerala Live

അന്താരാഷ്ട്ര ലഹരിവിരുദ്ധ വാരാഘോഷത്തോടനുബന്ധിച്ച് കേരള സർക്കാർ സാമൂഹ്യനീതി വകുപ്പും എക്സൈസ് വകുപ്പും ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റും സംയുക്തമായി ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.

കോളേജ് പ്രിൻസിപ്പൽ ഇൻ-ചാർജ് ഡോ. ടി.ഡി. ശ്രീജ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ.ആർ. പ്രദീപൻ ‘ലഹരി വിരുദ്ധ സന്ദേശം’ നൽകുകയും വിദ്യാർത്ഥികൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. തുടർന്ന്, “ലഹരിമുക്ത കേരളം – യുവതയുടെ ഉത്തരവാദിത്തം” എന്ന വിഷയത്തിൽ ചാവക്കാട് എക്സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ മണികണ്ഠൻ എം. വിദ്യാർത്ഥികൾക്കായി ബോധവത്കരണ ക്ലാസ് നയിച്ചു.

വിദ്യാർത്ഥികൾ ഒരുക്കിയ “ആന്റി ഡ്രഗ് അബ്യൂസ് എക്സിബിഷനും”, സിഗ്നേച്ചർ ക്യാമ്പയിനും പരിപാടിയുടെ പ്രധാന ആകർഷണങ്ങളായി. ലഹരി ഉപയോഗം ശരീരത്തെയും മനസ്സിനെയും ബാധിക്കുന്നത് ദൃശ്യവത്കരിക്കുന്ന സ്റ്റിൽ മോഡലുകളും പോസ്റ്ററുകളും എക്സിബിഷനിൽ ഒരുക്കിയിരുന്നു. “ലഹരിയോട് നോ പറയാം, ജീവിതത്തോട് യെസ് പറയാം” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് വിദ്യാർത്ഥികൾ സിഗ്നേച്ചർ ക്യാമ്പയിനിൽ പങ്കാളികളായത്.

സാമൂഹ്യനീതി വകുപ്പ് സീനിയർ സൂപ്രണ്ട് സിനോ സേവി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. സുരേഷ് വി. നമ്പൂതിരി, ഡോ. ജി. ഗായത്രി, സായംപ്രഭ മാനേജർ മാർഷൽ സി. രാധാകൃഷ്ണൻ, നശാ മുക്ത് ഭാരത് അഭിയാൻ കോ-ഓർഡിനേറ്റർ പി.എസ്. ജയപ്രിയ, കോളേജ് യൂണിയൻ പ്രതിനിധി ജ്യോതിഷ് കുമാർ, എൻ.എസ്.എസ് വോളന്റിയർമാരായ പി.കെ. കൃഷ്ണപ്രിയ, അമൽ ദാസ് എന്നിവർ സംസാരിച്ചു.

കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന നാഷണൽ ആക്ഷൻ പ്ലാൻ ഫോർ ഡ്രഗ് ഡിമാൻഡ് റിഡക്ഷൻ പദ്ധതിയുടെ ഭാഗമായി സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം നടന്നു വരുന്ന “നശാ മുക്ത് ഭാരത് അഭിയാൻ ക്യാമ്പയിന്റെ” ഭാഗമായാണ് പരിപാടി ഒരുക്കിയത്.

Advertisement

Published 3 months ago · Last updated 6 days ago · 0 views

Related Coverage

Advertisement