Kerala Live
Advertisement

പമ്പിൽ ഡീസൽ അടിക്കാനെത്തിയ കണ്ടക്ടർക്ക് ക്രൂര മർദനം; അക്രമികൾ എത്തിയത് കാറിൽ – വിഡിയോ

പാലക്കാട് ∙ വാക്ക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ സ്വകാര്യ ബസ് കണ്ടക്ടർക്ക് പരുക്ക്. പൊൻകണ്ടം സ്വദേശി പി.വി അജിക്കാണ് ( 52) പരുക്കേറ്റത്. ബുധനാഴ്ച വൈകിട്ട് വടക്കഞ്ചേരിയിൽ നിന്നും മംഗലം ഡാമിലേക്ക് വന്ന ബസിൽ മുടപ്പല്ലൂരിൽ നിന്നും കയറിയ യുവാവാണ് കണ്ടക്ടറുമായി വാക്കേറ്റമുണ്ടായത്. ഉന്തും തള്ളും ഉണ്ടായതിനെ തുടർന്ന് ബസിൽ നിന്നും ഇറങ്ങിയ യുവാവ് സുഹൃത്തുക്കളോടൊപ്പം കാറിലെത്തിയാണ് ബസ് ജീവനക്കാരനെ മർദിച്ചത്. മംഗലം ഡാം പെട്രോൾ പമ്പിൽ ഡീസൽ അടിച്ചു കൊണ്ടിരിക്കുമ്പോഴാണ് സംഘം കാറിലെത്തി ബസ് ജീവനക്കാരനെ ക്രൂ

U

By user2

1 min read

Share
പമ്പിൽ ഡീസൽ അടിക്കാനെത്തിയ കണ്ടക്ടർക്ക് ക്രൂര മർദനം; അക്രമികൾ എത്തിയത് കാറിൽ – വിഡിയോ
പമ്പിൽ ഡീസൽ അടിക്കാനെത്തിയ കണ്ടക്ടർക്ക് ക്രൂര മർദനം; അക്രമികൾ എത്തിയത് കാറിൽ – വിഡിയോ — Kerala Live

പാലക്കാട് ∙ വാക്ക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ സ്വകാര്യ ബസ് കണ്ടക്ടർക്ക് പരുക്ക്. പൊൻകണ്ടം സ്വദേശി പി.വി അജിക്കാണ് ( 52) പരുക്കേറ്റത്. ബുധനാഴ്ച വൈകിട്ട് വടക്കഞ്ചേരിയിൽ നിന്നും മംഗലം ഡാമിലേക്ക് വന്ന ബസിൽ മുടപ്പല്ലൂരിൽ നിന്നും കയറിയ യുവാവാണ് കണ്ടക്ടറുമായി വാക്കേറ്റമുണ്ടായത്. ഉന്തും തള്ളും ഉണ്ടായതിനെ തുടർന്ന് ബസിൽ നിന്നും ഇറങ്ങിയ യുവാവ് സുഹൃത്തുക്കളോടൊപ്പം കാറിലെത്തിയാണ് ബസ് ജീവനക്കാരനെ മർദിച്ചത്.

മംഗലം ഡാം പെട്രോൾ പമ്പിൽ ഡീസൽ അടിച്ചു കൊണ്ടിരിക്കുമ്പോഴാണ് സംഘം കാറിലെത്തി ബസ് ജീവനക്കാരനെ ക്രൂരമായി മർദിച്ചത്. പരുക്കേറ്റ അജിയെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻപ് സ്ട്രോക്ക് വന്നതിനെ തുടർന്ന് മരുന്ന് കഴിച്ചു കൊണ്ടിരിക്കുകയാണ് അജി. മംഗലം ഡാം പൊലീസ് കേസെടുത്തു. കണ്ടക്ടർക്ക് മർദനം ഏറ്റതിൽ പ്രതിഷേധിച്ച് മംഗലംഡാമിൽ സ്വകാര്യ ബസ് പണിമുടക്കി.

Advertisement

Published 3 months ago · Last updated 12 hours ago · 1 views

Related Coverage

Advertisement