നിലമ്പൂർ മാനവേദൻ സ്കൂൾ ലബോറട്ടറി ബ്ലോക്കും പുതിയ ക്ലാസ് മുറികളും ഉദ്ഘാടനം ചെയ്തു
സംസ്ഥാന സർക്കാരിന്റെ പദ്ധതി വികസന ഫണ്ടിൽ നിന്നും അനുവദിച്ച നിലമ്പൂർ ജി.എം.വി.എച്ച്.എസ്.എസ് (മാനവേദൻ സ്കൂൾ) ലബോറട്ടറി ബ്ലോക്കിന്റെയും, 25 ലക്ഷം രൂപ എസ്.എസ്.കെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച രണ്ട് ക്ലാസ് മുറികളുടെയും ഉദ്ഘാടനം പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിച്ചു. ആര്യാടൻ ഷൗക്കത്ത് എം.എൽ.എ അധ്യക്ഷനായിരുന്നു. പി.വി. അബ്ദുൽ വഹാബ് എം.പി മുഖ്യസന്ദേശം നൽകി. വിദ്യാഭ്യാസ മന്ത്രിയും എം.എൽ.എയും ചേർന്ന് സ്കൂളിലെ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കും കലാ-കായിക പ്രതിഭകൾക്കും ഉപഹാരങ്ങൾ നൽകി. നിലമ്പൂർ നഗര

സംസ്ഥാന സർക്കാരിന്റെ പദ്ധതി വികസന ഫണ്ടിൽ നിന്നും അനുവദിച്ച നിലമ്പൂർ ജി.എം.വി.എച്ച്.എസ്.എസ് (മാനവേദൻ സ്കൂൾ) ലബോറട്ടറി ബ്ലോക്കിന്റെയും, 25 ലക്ഷം രൂപ എസ്.എസ്.കെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച രണ്ട് ക്ലാസ് മുറികളുടെയും ഉദ്ഘാടനം പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിച്ചു.
ആര്യാടൻ ഷൗക്കത്ത് എം.എൽ.എ അധ്യക്ഷനായിരുന്നു. പി.വി. അബ്ദുൽ വഹാബ് എം.പി മുഖ്യസന്ദേശം നൽകി. വിദ്യാഭ്യാസ മന്ത്രിയും എം.എൽ.എയും ചേർന്ന് സ്കൂളിലെ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കും കലാ-കായിക പ്രതിഭകൾക്കും ഉപഹാരങ്ങൾ നൽകി.
നിലമ്പൂർ നഗരസഭാ ചെയർപേഴ്സൺ പത്മിനി ഗോപിനാഥ്, നഗരസഭാ വൈസ് ചെയർമാൻ ഷൗക്കത്ത് കൂമഞ്ചേരി,
നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ സ്മിതാ മോൾ (വിദ്യാഭ്യാസം), മുംതസ് ബാബു (വികസനം), മേരി ഷിബു (ആരോഗ്യം), സുരേഷ് പാത്തിപ്പാറ (പൊതുമരാമത്ത്), മുസ്തഫ കളത്തും പടിക്കൽ (ക്ഷേമകാര്യം), നഗരസഭാ കൗൺസിലർ റജീന നൗഷാദലി,
സ്കൂൾ പ്രിൻസിപ്പൽ അനിൽ പീറ്റർ,
സ്കൂൾ പി.ടി.എ പ്രസിഡന്റ് മുജീബ് പാറപ്പുറം, എസ്.എം.സി ചെയർമാൻ കോയ കടവത്ത്, വണ്ടൂർ ഡി.ഇ.ഒ സലാഹുദ്ധീൻ, മലപ്പുറം ഡി.പി.ഒ സുരേഷ് കൊളശ്ശേരി, മലപ്പുറം ഡി.പി.സി അബ്ദുൽ സലീം, നിലമ്പൂർ ബി.ആർ.സി ബി.പി.സി ജയൻ ആൻ്റണി,
പ്രധാനാധ്യാപകൻ എം.എം. അബ്ദുറഹ്മാൻ
എന്നിവർ പങ്കെടുത്തു

Published 3 months ago · Last updated 12 hours ago · 1 views



