Kerala Live
Advertisement

നഗരം കാത്തിരിക്കുന്ന കെഎസ്ആർടിസി സിറ്റി ബസ് സർവീസിന് ഉടൻ തുടക്കമാകും. ഇതിനുള്ള ബസ് എത്തി. ഡ്രൈവറും തയാറാണ്.

പാലക്കാട് ∙ നഗരം കാത്തിരിക്കുന്ന കെഎസ്ആർടിസി സിറ്റി ബസ് സർവീസിന് ഉടൻ തുടക്കമാകും. ഇതിനുള്ള ബസ് എത്തി. ഡ്രൈവറും തയാറാണ്. റൂട്ടിന്റെ കാര്യത്തിലും ധാരണയായി. പ്രിയദർശിനി പദ്ധതിയിൽ ഉൾപ്പെടുത്തിയതിനാൽ വനിതകൾക്കു യാത്ര സൗജന്യമാണ്. മിനി ബസ് ഉപയോഗിച്ച് നഗരത്തെ പരസ്പരം ബന്ധിപ്പിച്ചാണ് സർവീസ് നടത്തുക. രമേഷ് പിഷാരടി എംഎൽഎ മുൻകൈ എടുത്താണ് സിറ്റി ബസ് സർവീസ് ആരംഭിക്കുന്നത്. എംഎൽഎയുടെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഇത്. റൂട്ട് ഇങ്ങനെപാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, മണപ്പുള്ളിക്കാവ്, മെഡിക്കൽ കോളജ്, സിവി

U

By user2

1 min read

Share
നഗരം കാത്തിരിക്കുന്ന കെഎസ്ആർടിസി സിറ്റി ബസ് സർവീസിന് ഉടൻ തുടക്കമാകും. ഇതിനുള്ള ബസ് എത്തി. ഡ്രൈവറും തയാറാണ്.
നഗരം കാത്തിരിക്കുന്ന കെഎസ്ആർടിസി സിറ്റി ബസ് സർവീസിന് ഉടൻ തുടക്കമാകും. ഇതിനുള്ള ബസ് എത്തി. ഡ്രൈവറും തയാറാണ്. — Kerala Live

പാലക്കാട് ∙ നഗരം കാത്തിരിക്കുന്ന കെഎസ്ആർടിസി സിറ്റി ബസ് സർവീസിന് ഉടൻ തുടക്കമാകും. ഇതിനുള്ള ബസ് എത്തി. ഡ്രൈവറും തയാറാണ്. റൂട്ടിന്റെ കാര്യത്തിലും ധാരണയായി. പ്രിയദർശിനി പദ്ധതിയിൽ ഉൾപ്പെടുത്തിയതിനാൽ വനിതകൾക്കു യാത്ര സൗജന്യമാണ്. മിനി ബസ് ഉപയോഗിച്ച് നഗരത്തെ പരസ്പരം ബന്ധിപ്പിച്ചാണ് സർവീസ് നടത്തുക. രമേഷ് പിഷാരടി എംഎൽഎ മുൻകൈ എടുത്താണ് സിറ്റി ബസ് സർവീസ് ആരംഭിക്കുന്നത്. എംഎൽഎയുടെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഇത്.

റൂട്ട് ഇങ്ങനെ പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, മണപ്പുള്ളിക്കാവ്, മെഡിക്കൽ കോളജ്, സിവിൽ സ്റ്റേഷൻ, യാക്കര, ചടനാംകുറുശ്ശി, നൂറണി, ബിഗ്ബസാർ സ്കൂൾ, മേലാമുറി, മേഴ്സി കോളജ്, സ്റ്റേഡിയം ബസ് സ്റ്റാ‍ൻഡ് ഭാഗങ്ങളെ ബന്ധിപ്പിച്ചാകും രാവിലെ സർവീസ് നടത്തുക. തുടർന്ന് ഒലവക്കോട്–പുതിയപാലം–മെഡിക്കൽ കോളജ് റൂട്ടി‍ൽ വൈകിട്ട് 4.50 വരെ തുടർ സർവീസ് നടത്തും. വൈകിട്ട് 5ന് ഗവ. മെഡിക്കൽ കോളജിൽ നിന്ന് ആരംഭിച്ച് ഒലവക്കോട്, മുണ്ടൂർ, വഴി കോങ്ങാട് വരെ ബസ് സർവീസ് നടത്തും. പിന്നീട് കോങ്ങാട്ടു നിന്ന് ആരംഭിച്ച് മുണ്ടൂർ, ഒലവക്കോട് വഴി പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡ് വരെ സർവീസ് നടത്തും.

Advertisement

Published 3 months ago · Last updated 6 days ago · 0 views

Related Coverage

Advertisement