തൃപ്രങ്ങോട് മഹാശിവക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് ഭക്തിസാന്ദ്രമായ തുടക്കം
തൃപ്രങ്ങോട് മഹാശിവക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് ഭക്തിസാന്ദ്രമായ തുടക്കം തൃപ്രങ്ങോട്: ഭക്തിയുടെയും കലയുടെയും സംഗമമായി തൃപ്രങ്ങോട് മഹാശിവക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾക്ക് ഭക്തിസാന്ദ്രമായ തുടക്കം. ക്ഷേത്രം
1 min read

തൃപ്രങ്ങോട് മഹാശിവക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് ഭക്തിസാന്ദ്രമായ തുടക്കം
തൃപ്രങ്ങോട്: ഭക്തിയുടെയും കലയുടെയും സംഗമമായി തൃപ്രങ്ങോട് മഹാശിവക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾക്ക് ഭക്തിസാന്ദ്രമായ തുടക്കം. ക്ഷേത്രം തന്ത്രി കല്പുഴ കൃഷ്ണൻ നമ്പൂതിരി ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. ആനന്ദമഠാധിപതി ശ്രീരാമകൃഷ്ണ സേവാ ജ്ഞാന യോഗീശ്വരമഠം ശ്രീശിവയോഗി ഓം ശക്തി ശ്രീ ദക്ഷിണാമൂർത്തിസ്വരൂപ അനുഗ്രഹപ്രഭാഷണം നടത്തി. ദേവിയുടെ അനുഗ്രഹവും ജ്ഞാനവും ജീവിതത്തിൽ പകർത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം പ്രഭാഷണത്തിൽ വിശദീകരിച്ചു.*
*ചടങ്ങിൽ പ്രമുഖ കോസ്റ്റ്യൂം ഡിസൈനർ സുജിത്ത് മട്ടന്നൂർ, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ കെ. രാമചന്ദ്രൻ, നവീകരണ കമ്മിറ്റി സെക്രട്ടറി രാജേന്ദ്രകുമാർ പാണാട്ട്, വൈസ് പ്രസിഡന്റ് കനമൽ സുരേഷ് ബാബു, മാതൃസമിതി പ്രസിഡന്റ് പുഷ്പവല്ലി ടീച്ചർ, ദേവസ്വം ജീവനക്കാരൻ ജയശങ്കർ വടക്കേപ്പാട്ട് എന്നിവർ ആശംസകൾ നേർന്നു.*
*ഉദ്ഘാടനച്ചടങ്ങിന് പിന്നാലെ നടന്ന വിവിധ കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. മോഹനനും മുരളി ശ്രീകൃഷ്ണപുരവും അവതരിപ്പിച്ച കഥകളിപ്പദ കച്ചേരി, ഒഴൂർ വേദവ്യാസ വിദ്യാനികേതന്റെ യോഗ് ചാപ് നൃത്തം, കൈപ്പംപാടി മാതൃസമിതിയുടെ തിരുവാതിരക്കളി, പി.കെ. ശ്രീലക്ഷ്മിയുടെ ശാസ്ത്രീയ സംഗീതക്കച്ചേരി, രാജേന്ദ്രൻ കോട്ടയ്ക്കലിന്റെ ഭക്തിഗാനാലാപനം, ശ്രീഹരി നൃത്തവിദ്യാലയത്തിന്റെ നൃത്തനൃത്യങ്ങൾ, നിമ വട്ടത്താണിയുടെ നൃത്തം, സ്വാതിതിരുനാൾ കലാക്ഷേത്രം തൃക്കണ്ടിയൂരിന്റെ വിവിധ കലാപരിപാടികൾ എന്നിവ ഭക്തജനങ്ങളുടെയും കലാസ്വാദകരുടെയും ശ്രദ്ധ പിടിച്ചുപറ്റി.*
*നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നാളെയും വൈകീട്ട് വിവിധ കലാപരിപാടികൾ അരങ്ങേറും. നവമി ദിനത്തിൽ രാവിലെ മുതൽ കലാപരിപാടികൾ ഉണ്ടായിരിക്കും. വിജയദശമി ദിനത്തിൽ ഉച്ചയോടെ ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾക്ക് സമാപനമാകും.*
*വിജയദശമി ദിനത്തിൽ ക്ഷേത്രം മേൽശാന്തിയും ഗുരുവായൂർ മുൻ മേൽശാന്തിയുമായ പ്രമോദ് തിയ്യന്നൂരിന്റെ നേതൃത്വത്തിൽ കുരുന്നുകളുടെ വിദ്യാരംഭച്ചടങ്ങും നടക്കും.*
Published 3 hours ago · Last updated 1 hour ago · 3 views



