Kerala Live
Advertisement

ചിൽട്ടൺ റെഫ്രിജറേഷന്റെ അത്യാധുനിക ഡ്യുവൽ-പർപ്പസ് എയർ കണ്ടീഷണറിന് സി.ഐ.ഐ ഗ്രീൻപ്രോ പുരസ്‌കാരം

ചിൽട്ടൺ റെഫ്രിജറേഷന്റെ അത്യാധുനിക ഡ്യുവൽ-പർപ്പസ് എയർ കണ്ടീഷണറിന് സി.ഐ.ഐ ഗ്രീൻപ്രോ പുരസ്‌കാരം ​കൊച്ചി: കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജ്യത്തെ മുൻനിര ഇൻഡസ്ട്രിയൽ പ്രോസസ് ചില്ലർ നിർമാതാക്കളായ ചിൽട്ടൺ റെഫ്രിജറേഷൻ പ്രൈവറ്റ് ലിമിറ്റഡിന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ) ​ഗ്രീൻപ്രോ പുരസ്കാരം. കമ്പനിയുടെ പേറ്റന്റ് നേടിയ ഡ്യുവൽ-പർപ്പസ് എയർ കണ്ടീഷണറാണ് (ഡി.പി-എ.സി) പുരസ്കാരത്തിന് അർഹമാക്കിയത്. സുസ്ഥിരമായ നവീകരണം, ഊർജ്ജക്ഷമത, ഭാവി തലമുറയ്ക്കായുള്ള കാലാവസ്ഥാ പരിഹാരമാർഗ്ഗങ്ങൾ എന്നിവയോടുള്ള കമ്പന

U

By user2

1 min read

Share
ചിൽട്ടൺ റെഫ്രിജറേഷന്റെ അത്യാധുനിക ഡ്യുവൽ-പർപ്പസ് എയർ കണ്ടീഷണറിന് സി.ഐ.ഐ ഗ്രീൻപ്രോ പുരസ്‌കാരം
ചിൽട്ടൺ റെഫ്രിജറേഷന്റെ അത്യാധുനിക ഡ്യുവൽ-പർപ്പസ് എയർ കണ്ടീഷണറിന് സി.ഐ.ഐ ഗ്രീൻപ്രോ പുരസ്‌കാരം — Kerala Live

ചിൽട്ടൺ റെഫ്രിജറേഷന്റെ അത്യാധുനിക ഡ്യുവൽ-പർപ്പസ് എയർ കണ്ടീഷണറിന് സി.ഐ.ഐ ഗ്രീൻപ്രോ പുരസ്‌കാരം

​കൊച്ചി: കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജ്യത്തെ മുൻനിര ഇൻഡസ്ട്രിയൽ പ്രോസസ് ചില്ലർ നിർമാതാക്കളായ ചിൽട്ടൺ റെഫ്രിജറേഷൻ പ്രൈവറ്റ് ലിമിറ്റഡിന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ) ​ഗ്രീൻപ്രോ പുരസ്കാരം. കമ്പനിയുടെ പേറ്റന്റ് നേടിയ ഡ്യുവൽ-പർപ്പസ് എയർ കണ്ടീഷണറാണ് (ഡി.പി-എ.സി) പുരസ്കാരത്തിന് അർഹമാക്കിയത്. സുസ്ഥിരമായ നവീകരണം, ഊർജ്ജക്ഷമത, ഭാവി തലമുറയ്ക്കായുള്ള കാലാവസ്ഥാ പരിഹാരമാർഗ്ഗങ്ങൾ എന്നിവയോടുള്ള കമ്പനിയുടെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ് ഈ പുരസ്‌കാരം.

​പൂനെയിൽ നടന്ന ഒൻപതാമത് സി.ഐ.ഐ ഗ്രീൻപ്രോ സമ്മിറ്റിലാണ് പുരസ്‌കാരം സമ്മാനിച്ചത്. സെൻട്രൽ പൊലൂഷൻസ് കൺട്രോൾ ബോർഡ് റീജിയണൽ ഡയറക്ടർ പ്രതിക് ഡി ഭർണെയിൽ നിന്ന് ചിൽട്ടൺ റെഫ്രിജറേഷൻ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ പി. ജി. ചിൽപ്രകാശ് പുരസ്‌കാരം ഏറ്റുവാങ്ങി. ‘ഗ്രീൻ പ്രൊഡക്ട്‌സ് ഡ്രൈവിംഗ് സർക്കുലർ, ഡീകാർബണൈസ്ഡ് വാല്യൂ ചെയിൻ’ എന്ന പ്രമേയത്തിൽ സി.ഐ.ഐ സംഘടിപ്പിച്ച സമ്മിറ്റിൽ വ്യവസായ പ്രമുഖരും നിയമനിർമാതാക്കളും സുസ്ഥിര വികസന രംഗത്തെ വിദഗ്ദ്ധരും പങ്കെടുത്തു.

Advertisement

Published 2 months ago · Last updated 7 hours ago · 3 views

Related Coverage

Advertisement