Kerala Live
Advertisement

ഒരു രാത്രിയിൽ വ്യത്യസ്തമായ സംഭവങ്ങളിൽ കാണാതായ രണ്ടുപേരെ കണ്ടെത്തി കൺട്രോൾ റൂം പട്രോളിങ്ങ് ഉദ്യോഗസ്ഥർ

ഒരു രാത്രിയിൽ വ്യത്യസ്തമായ സംഭവങ്ങളിൽ കാണാതായ രണ്ടുപേരെ കണ്ടെത്തി കൺട്രോൾ റൂം പട്രോളിങ്ങ് ഉദ്യോഗസ്ഥർ

K

By [email protected]

1 min read

Share
ഒരു രാത്രിയിൽ വ്യത്യസ്തമായ സംഭവങ്ങളിൽ കാണാതായ രണ്ടുപേരെ കണ്ടെത്തി കൺട്രോൾ റൂം പട്രോളിങ്ങ് ഉദ്യോഗസ്ഥർ
ഒരു രാത്രിയിൽ വ്യത്യസ്തമായ സംഭവങ്ങളിൽ കാണാതായ രണ്ടുപേരെ കണ്ടെത്തി കൺട്രോൾ റൂം പട്രോളിങ്ങ് ഉദ്യോഗസ്ഥർ — Kerala Live

ഒരു രാത്രിയിൽ വ്യത്യസ്തമായ സംഭവങ്ങളിൽ കാണാതായ രണ്ടുപേരെ കണ്ടെത്തി കൺട്രോൾ റൂം പട്രോളിങ്ങ് ഉദ്യോഗസ്ഥർ

31.10.2026 തിയ്യതി രാത്രി പന്ത്രണ്ടുമണിയോടെയാണ് തൃശൂർ റൂറൽ പരിധിയിൽ നിന്നും കൺട്രോളിലേക്ക് ഒരു മെസേജ് വന്നത്. ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന കാട്ടൂർ സ്വദേശിയായ ഒരാളെ കാണാനില്ല. ഉടൻ തന്നെ കാണാതായ ആളുടെ വിശദവിവരങ്ങളുമായി പട്രോളിങ്ങ് വാഹനങ്ങൾക്കും ടസ്കർ ഡ്യൂട്ടിയിലുള്ളവർക്കും സ്റ്റേഷനുകൾക്കും കൈമാറി.

കൺട്രോൾ റൂം പട്രോളിങ്ങ് ആറാം നമ്പർ വാഹനത്തിലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർമാരായ ലികേഷ്, പ്രജീഷ്, നിഖിൽ എന്നിവർക്കുലഭിച്ച ഫോട്ടോയും വിവരങ്ങളും സഹിതം അവർ പട്രോളിങ്ങിനിടയിൽ കാണാതായ ആളെ തെരയാൻ തുടങ്ങി. ശക്തൻ സ്റ്റാൻറിൽ എത്തിയപ്പോൾ അവിടെ പാർക്ക് ചെയ്തിരുന്ന ബസ്സിലുണ്ടായിരുന്ന ജീവനക്കാർക്ക് ഫോട്ടോ കാണിച്ചുകൊടുത്തപ്പോഴാണ് അല്പസമയം മുൻപ് ഇതുപോലൊരു ആളെ ഇവിടെ കണ്ടിരുന്നു എന്ന് അറിയാൻ കഴിഞ്ഞത്. ഉടൻതന്നെ അവർ ശ്കതൻ ബസ്റ്റാൻറിലെ പലയിടങ്ങളിലും തെരഞ്ഞപ്പോഴാണ് പരിസരത്തുനിന്നും ഫോട്ടോയിലെ അതേ ആളെ അവർ കണ്ടെത്തിയത്. ഇയാൾ ഞാനല്ല എന്നുപറഞ്ഞ് ആൾ കുതറിമാറിയെങ്കിലും കയ്യിലെ ഡ്രിപ്പ് ഊരിമാറ്റിയ സ്ഥലത്ത് ഒട്ടിച്ച ബാൻഡ് എയ്ഡ് സ്റ്റിക്കർ കണ്ടതോടെ ഇയാൾതന്നെ എന്ന് ഉറപ്പിക്കുകയും പിന്നീട് ആൾ സമ്മതിക്കുകയും ചെയ്തു. ഉടൻതന്നെ വിവരം കൺട്രോളിലേക്കും പിന്നീട് കാട്ടൂർ സ്റ്റേഷനിലേക്കും കൈമാറുകയും ചെയ്തു. കാട്ടൂർ സ്റ്റേഷനിൽ നിന്നും പോലീസ് ഉദ്യോഗസ്ഥർ എത്തി ആളെ കൊണ്ടുപോവുകയും ചെയ്തു.

കാണാതായ ആളെ കണ്ടെത്തി തിരിച്ചേൽപ്പിച്ച് വീണ്ടും ഡ്യൂട്ടി തുടരുന്നതിനിടെ ഒരു ചായകുടിക്കാൻ ഇറങ്ങിയപ്പോഴാണ് കൺട്രോളിൽ നിന്നും വീണ്ടും ഒരു മെസേജ് എത്തിയത്. ഇരിങ്ങാലക്കുട ഭാഗത്തുനിന്നും ഒരു സ്ത്രീയെ കാണാതായിട്ടുണ്ട് വീട്ടിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് വീടുവിട്ട് പോയതാണ് എത്രയും വേഗം കണ്ടെത്താനുള്ള അന്വേഷണം നടത്തുക.

ഇതറിഞ്ഞ ഉടൻ, ചേട്ടാ ചായ പിന്നീടാകാം... എന്നും പറഞ്ഞ് എന്തെങ്കിലും ആപകടം വരുത്തിവയ്ക്കുന്നതിനു മുൻപ് സ്ത്രീയെ കണ്ടെത്തിയാൽ മതിയായിരുന്നു എന്ന് ഉറച്ച വിശ്വാസത്തോടെ അവർ ആദ്യം പോയത് റെയിൽവേ സ്റ്റേഷനിലേക്കായിരുന്നു. മെസേജിൽ കിട്ടിയ ഫോട്ടോയുമായി റെയിൽവേസ്റ്റേഷൻ പരിസരങ്ങളിലെല്ലാം അവർ തെരഞ്ഞു നടന്നു പെട്ടന്നാണ് ഒരു സ്ത്രീ പ്ലാറ്റ് ഫോമിൽ അല്പം ദൂരെയായി ഒറ്റയ്ക്കിരിക്കുന്നത് ശ്രദ്ധയിൽപെട്ടത്. അടുത്ത് എത്തുന്നതിനും മുൻപെ മെസേജിൽ തന്നിരുന്ന സ്ത്രീയുടെ മൊബൈൽ നമ്പരിലേക്ക് വിളിച്ചപ്പോൾ മൊബൈൽ റിങ്ങ് ചെയ്തു. അത് കാണാതായ സ്ത്രീതന്നെ എന്നുറപ്പിച്ച് സ്ത്രീയുടെ അടുത്തേക്ക് എത്തി വിവരങ്ങൾ ചോദിച്ചതോടെ, സത്രീ പോലീസിനു നേരെ ഉറക്കെ സംസാരിക്കുകയും ചെയ്തു. ഞാൻ തീരുമാനിച്ചുറപ്പിച്ചുതന്നെയാ വന്നത് നിങ്ങളെകൊണ്ട് തടയാൻ പറ്റില്ല എന്നെല്ലാം വെല്ലുവിളിക്കുകയും ചെയ്തതോടെ ഉടൻതന്നെ പോലീസുദ്യോഗസ്ഥർ കൺട്രോളിലേക്ക് വിവരം അറിയിച്ച് വനിതാ പോലീസുദ്യോഗസ്ഥർ ഉടനെ സ്ഥലത്തെത്തുകയുംസ്ത്രീയെ വനിതാ പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയും ചെയ്തു. വീണ്ടും ഒരാളെ കണ്ടെത്തിയ സംതൃപ്തിയോടെ അവർ ചായക്കടയിലെ ചേട്ടൻെറ മുന്നിലെത്തിയപ്പോൾ സമയം രണ്ടുമണി.

Advertisement

Published 4 hours ago · Last updated 4 hours ago · 7 views

Related Coverage

Advertisement