Kerala Live
Advertisement

അഭിരുചിക്കനുസരിച്ചുള്ള തൊഴില്‍ നേടാന്‍ സഹായിക്കുന്ന തരത്തില്‍ വിദ്യാഭ്യാസ സംവിധാനം മാറണം: മന്ത്രി എന്‍. ഷംസുദ്ധീന്‍

കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴില്‍ നേടാന്‍ സഹായിക്കുന്ന തരത്തില്‍ വിദ്യാഭ്യാസ സംവിധാനം മാറണമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ധീന്‍ പറഞ്ഞു. ആനമങ്ങാട് ഗവണ്‍മെന്റ് ആര്‍ക്ക് സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും കരിയര്‍ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഓഗസ്റ്റ് ഒന്നിന് ഹയര്‍സെക്കന്‍ന്ററി സ്‌കൂളുകളില്‍ കരിയര്‍ ദിനാചരണം സംഘടിപ്പിക്കാറുണ്ട്. നമ്മുടെ കുട്ടികള്‍ക്ക് പഠനത്തില്‍ എങ്ങനെ മുന്നോട്ടു പോകണം, അഭിര

user2

By user2

1 min read

Share

കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴില്‍ നേടാന്‍ സഹായിക്കുന്ന തരത്തില്‍ വിദ്യാഭ്യാസ സംവിധാനം മാറണമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ധീന്‍ പറഞ്ഞു. ആനമങ്ങാട് ഗവണ്‍മെന്റ് ആര്‍ക്ക് സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും കരിയര്‍ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഓഗസ്റ്റ് ഒന്നിന് ഹയര്‍സെക്കന്‍ന്ററി സ്‌കൂളുകളില്‍ കരിയര്‍ ദിനാചരണം സംഘടിപ്പിക്കാറുണ്ട്. നമ്മുടെ കുട്ടികള്‍ക്ക് പഠനത്തില്‍ എങ്ങനെ മുന്നോട്ടു പോകണം, അഭിരുചികള്‍ മനസ്സിലാക്കി ഏതൊക്കെ വഴികളിലൂടെ സഞ്ചരിക്കണം, സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഏതൊക്കെ വിഷയങ്ങള്‍ പഠിക്കണം തുടങ്ങിയ കാര്യങ്ങള്‍ക്കുള്ള ഉപദേശങ്ങളാണ് കരിയര്‍ ഗൈഡന്‍സ് ക്ലാസുകളില്‍ നല്‍കുന്നത.് സ്വപ്‌ന തുല്യമായ പ്രൊഫഷനില്‍ എത്തിച്ചേരുന്നതിനാണ് കരിയര്‍ ഗൈഡന്‍സ്് ക്ലാസ്. കുട്ടികള്‍ പലവിധത്തിലുള്ള വിജയകരമായ സംരംഭങ്ങളും ആരംഭിക്കുന്നുണ്ട്. കുട്ടികള്‍ പഠിച്ചത് എങ്ങനെ ഈ സംരംഭങ്ങളുമായി ബന്ധപ്പെടുത്തി മുന്നേറാന്‍ സാധിക്കും എന്നുകൂടി പരിശോധിക്കേണ്ടതുണ്ട്. കുറെ കാര്യങ്ങള്‍ പഠിക്കുകയും അത് ജീവിതത്തില്‍ എവിടെയും ഉപയോഗിക്കാന്‍ പറ്റാതിരിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ല. ഇതിനായി വിദ്യാഭ്യാസ സംവിധാനത്തില്‍ തന്നെ മാറ്റങ്ങള്‍ വരേണ്ടതുണ്ട.് കരിയര്‍ ഗൈഡന്‍സ് ക്ലാസ്സിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതും ഇതാണ്. കുട്ടികളുടെ സ്വപ്‌നങ്ങള്‍ക്ക് നിറം പകരുന്നതായിരിക്കണം കരിയര്‍ ഗൈഡന്‍സ് ക്ലാസുകളും സ്‌കൂളുകളിലെ പഠനാന്തരീക്ഷവും. ഹൈസ്‌കൂള്‍-ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ നമ്മുടെ കുട്ടികള്‍ തിളക്കമാര്‍ന്ന വിജയം നേടുന്നുണ്ട.് ഉന്നത വിജയം നേടിയ എല്ലാ വിദ്യാര്‍ത്ഥികളെയും മന്ത്രി അഭിനന്ദിച്ചു. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധത്തോടെ മുന്നേറണമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ സ്‌കൂളില്‍ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നതില്‍ ഏറെ സന്തോഷം നല്‍കുന്നു. വിദ്യാസമ്പന്നന്‍ അല്ലാതിരുന്നിട്ടും വിദ്യാഭ്യാസത്തെ സ്‌നേഹിക്കുന്ന നമ്മുടെ പൂര്‍വികന്മാര്‍ കുറെ വിദ്്യാഭ്യാസ സൗകര്യങ്ങളുണ്ടാക്കി. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് 3.9 കോടി ചെലവാക്കി ക്ലാസ് മുറികളും ഹാളും ഉള്‍പ്പെടുന്ന കെട്ടിടം നിര്‍മ്മിച്ചത്.

നജീബ് കാന്തപുരം എംഎല്‍എ അധ്യക്ഷത വഹിച്ചു. ഹയര്‍സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍ അശ്‌റഫ് കൊയിലോത്താന്‍ കണ്ടിയില്‍ കരിയര്‍ ദിനാചരണ പദ്ധതി വിശദീകരിച്ചു. പ്രിന്‍സിപ്പാള്‍ ശിവകുമാര്‍, എസ് എം സി ചെയര്‍മാന്‍ സി കെ സക്കീര്‍ മാസ്റ്റര്‍, ഹെഡ്മിസ്ട്രസ് ബിന്ദു പി എസ്, പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നജ്മ് തബ്ഷീറ, ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ മേക്കാട്ടില്‍, പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹാരിസ് സി കെ, മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പര്‍ സാജിത ടീച്ചര്‍, ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മോഹന്‍ദാസ,് ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സീനി ടീച്ചര്‍, വാര്‍ഡ് മെമ്പര്‍മാരായ ഫാസില, ഷീജ മോള്‍, കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സിലിംഗ് സ്റ്റേറ്റ് കോഡിനേറ്റര്‍ അസിം സി എം, ഹയര്‍സെക്കന്‍ഡറി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജൂഡ് ലൂയിസ്, ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ കോഡിനേറ്റര്‍ ഷൗക്കത്തലി ഒ, കില ചീഫ് മാനേജര്‍ സബിത വാലുങ്കല്‍, പിടിഎ പ്രസിഡണ്ട് സെയ്ത് ആലിക്കല്‍, എല്‍.എസ്.ജി.ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മിത വി. ധരന്‍, മലപ്പുറം ഡി.ഇ.ഒ സുനിത എസ,് സി.ജി.എ.സി ജില്ലാ കോഡിനേറ്റര്‍ അനില്‍കുമാര്‍ വി, പെരിന്തല്‍മണ്ണ എ.ഇ.ഒ കുഞ്ഞുമൊയ്തു, എസ് എം സി ചെയര്‍മാന്‍ സി കെ സക്കീര്‍ മാസ്റ്റര്‍, ഹയര്‍സെക്കന്‍ഡറി സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ടി പി , ഹൈസ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി സുഭാഷ് കെ തുടങ്ങിയവര്‍ പങ്കെടുത്തു

Advertisement

Published 2 months ago · Last updated 8 days ago · 0 views

Related Coverage

Advertisement