Kerala Live
Advertisement

അങ്കണവാടികളില്‍ ഭക്ഷ്യകമ്മീഷന്റെ നേതൃത്വത്തില്‍ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു

ഭക്ഷ്യ കമ്മീഷന്‍ അംഗം വി. രമേശന്റെ നേതൃത്വത്തില്‍ ഐസിഡിഎസ് ചാവക്കാട് അഡീഷണല്‍ പ്രോജക്ടിലെ അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ഐസിഡിഎസ് ചൊവ്വന്നൂര്‍ അഡീഷണല്‍ പ്രോജക്ടിലെ അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും 2013 ലെ ദേശീയ ഭക്ഷ്യ ഭദ്രത നിയമം സംബന്ധിച്ച് ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. സമൂഹത്തിലെ ദുര്‍ബലരായ ജനവിഭാഗത്തിന് പോഷകാഹാരം കൃത്യമായ അളവില്‍ വിതരണം ചെയ്യുന്നു എന്ന് ഉറപ്പാക്കണമെന്നും കുട്ടികളുടെയും സ്ത്രീകളുടെയും പോഷക കുറവ് ഒഴിവാക്കാനുള്ള ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം ഉണ്ടാക്കണമെന്നും ഭക്ഷ്യ കമ്മീഷന്‍ അ

U

By user2

1 min read

Share
അങ്കണവാടികളില്‍ ഭക്ഷ്യകമ്മീഷന്റെ നേതൃത്വത്തില്‍ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു
അങ്കണവാടികളില്‍ ഭക്ഷ്യകമ്മീഷന്റെ നേതൃത്വത്തില്‍ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു — Kerala Live

ഭക്ഷ്യ കമ്മീഷന്‍ അംഗം വി. രമേശന്റെ നേതൃത്വത്തില്‍ ഐസിഡിഎസ് ചാവക്കാട് അഡീഷണല്‍ പ്രോജക്ടിലെ അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ഐസിഡിഎസ് ചൊവ്വന്നൂര്‍ അഡീഷണല്‍ പ്രോജക്ടിലെ അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും 2013 ലെ ദേശീയ ഭക്ഷ്യ ഭദ്രത നിയമം സംബന്ധിച്ച് ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

സമൂഹത്തിലെ ദുര്‍ബലരായ ജനവിഭാഗത്തിന് പോഷകാഹാരം കൃത്യമായ അളവില്‍ വിതരണം ചെയ്യുന്നു എന്ന് ഉറപ്പാക്കണമെന്നും കുട്ടികളുടെയും സ്ത്രീകളുടെയും പോഷക കുറവ് ഒഴിവാക്കാനുള്ള ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം ഉണ്ടാക്കണമെന്നും ഭക്ഷ്യ കമ്മീഷന്‍ അംഗം നിര്‍ദ്ദേശിച്ചു. അങ്കണവാടികള്‍ വൃത്തിയായി സൂക്ഷിക്കണമെന്നും ശുചിമുറികളിലും പരിസരങ്ങളിലും അടക്കം ശുചിത്വം നിര്‍ബന്ധമായും പാലിക്കണമെന്നും ഭക്ഷ്യ കമ്മീഷന്‍ അംഗം പറഞ്ഞു.

കുട്ടികളില്‍ പോഷകകുറവ് തടയുന്നതിന് അമൃതം ന്യൂട്രി മിക്‌സിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്നും കമ്മീഷന്‍ അംഗം ഗൃഹ സന്ദര്‍ശന വേളകളില്‍ അമൃതം ന്യൂട്രി മിക്‌സിന്റെ പാചക സാധ്യതകളെക്കുറിച്ച് രക്ഷകര്‍ത്താക്കളെ അവബോധരാക്കണമെന്നും അറിയിച്ചു. സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ ചുമതലകളുടെ വ്യാപ്തിയും അതുവഴി 2013 ലെ ദേശീയ ഭക്ഷ്യ ഭദ്രത നിയമത്തിന്റെ ശരിയായ നടത്തിപ്പിന് ഇത് എത്തരത്തില്‍ വഴിയൊരുക്കുമെന്നും ഭക്ഷ്യ കമ്മീഷന്‍ അംഗം വി. രമേശന്‍ വിശദീകരിച്ചു.

ബോധവത്ക്കരണ ക്ലാസില്‍ ചൈല്‍ഡ് ഡവലപ്‌മെന്റ് പ്രോജക്ട് ഓഫീസര്‍മാരായ എ. റോഷ്‌നി, ജയശ്രീ, സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍, ഇ.ആര്‍ ലിനി, ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍, അങ്കണവാടി വര്‍ക്കേര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.ഭക്ഷ്യ കമ്മീഷന്‍ അംഗം വി. രമേശന്റെ നേതൃത്വത്തില്‍ അങ്കണവാടി വര്‍ക്കര്‍മാര്‍ക്കായി സംഘടിപ്പിച്ച ബോധവത്ക്കരണ ക്ലാസ്.

Advertisement

Published 3 months ago · Last updated 6 days ago · 0 views

Related Coverage

Advertisement