ചികിത്സാ പിഴവിനെ തുടര്‍ന്ന് വലതുകൈ നഷ്ടപ്പെട്ട, പാലക്കാട് പല്ലശന സ്വദേശിയായ ഒന്‍പതു വയസുകാരി വിനോദിനിക്ക് ഭാവിയില്‍ സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് ബാലാവകാശ കമ്മീഷന്‍. കൈ നഷ്ടപ്പെടാന്‍ കാരണം സര്‍ക്കാര്‍ സംവിധാനങ്ങളുടെ വീഴ്ചയാണെന്നാണ് വിലയിരുത്തല്‍. ചെയര്‍പേഴ്‌സണ്‍ കെ.വി മനോജ്കുമാര്‍ ഉള്‍പ്പെടെയുള്ള ഡിവിഷന്‍ ബെഞ്ചിന്റെതാണ് ശിപാര്‍ശ.
മറ്റൊരിടത്തു കൊല നടത്തിയ ശേഷം ഇവിടെ മൃതദേഹം ഉപേക്ഷിച്ചതാണെന്ന നിഗമനത്തിൽ അന്വേഷണ ചുമതല പ്രത്യേക സംഘത്തിനു കൈമാറിയിരുന്നു. തുടർന്നു സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതികളെ തിരിച്ചറിഞ്ഞത്. ഓട്ടോറിക്ഷയിലെത്തിയ പ്രതികൾ പ്ലാറ്റ്ഫോമിൽ സ്യൂട്ട് കേസ് ഉപേക്ഷിച്ചു പോകുകയായിരുന്നു. കൊലപാതക കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുന്നു.


