Tuesday, June 9, 2026
spot_img
HomeBRAKEING NEWSകാറിന്റെ ഇന്ധന ടാങ്കിൽ എംഡിഎംഎ കടത്തിയ കേസിൽ മുഖ്യസൂത്രധാരനായ നൈജീരിയൻ സ്വദേശിയെ പന്തളം പൊലീസും ജില്ലാ...

കാറിന്റെ ഇന്ധന ടാങ്കിൽ എംഡിഎംഎ കടത്തിയ കേസിൽ മുഖ്യസൂത്രധാരനായ നൈജീരിയൻ സ്വദേശിയെ പന്തളം പൊലീസും ജില്ലാ ഡാൻസാഫ് സംഘവും ചേർന്നു ഡൽഹിയിൽനിന്നു പിടികൂടി.

പന്തളം ∙ കാറിന്റെ ഇന്ധന ടാങ്കിൽ എംഡിഎംഎ കടത്തിയ കേസിൽ മുഖ്യസൂത്രധാരനായ നൈജീരിയൻ സ്വദേശിയെ പന്തളം പൊലീസും ജില്ലാ ഡാൻസാഫ് സംഘവും ചേർന്നു ഡൽഹിയിൽനിന്നു പിടികൂടി. സാമുവൽ ക്ലെഫ്സൺ ഒകാഫോറാണ്(45) ഉത്തംനഗറിലെ ഫ്ലാറ്റിൽ നിന്നു പിടിയിലായത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായാണ് അന്വേഷണവും അറസ്റ്റും. കേസിലെ മൂന്നാം പ്രതിയായ ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കഴിഞ്ഞ 15നാണ് കേസിനു തുടക്കം. കാറിന്റെ ഇന്ധന ടാങ്കിനുള്ളിൽ ഒളിപ്പിച്ച് ബാംഗ്ലൂരിൽ നിന്നു ഇടനിലക്കാരൻ വഴി കടത്തിക്കൊണ്ടുവന്ന 395.296 ഗ്രാം എംഡിഎംഎ പന്തളം വലിയപാലത്തിനു സമീപം പൊലീസും ഡാൻസാഫ് സംഘവും ചേർന്നു പിടികൂടിയിരുന്നു. ഈ കേസിൽ കാറിലുണ്ടായിരുന്ന അടൂർ കോട്ടമുകൾ പാലവിളയിൽ മുഹമ്മദ് ഷാൻ, അടൂർ പറക്കോട് തറയിൽ വീട്ടിൽ ഷംനാദ് എന്നിവർ അന്നു തന്നെ അറസ്റ്റിലായി. തുടരന്വേഷണത്തിൽ മുഹമ്മദ് ഷാനിന്റെ ഭാര്യ ഷെബീന ഖാൻ കഴിഞ്ഞ 18നും അറസ്റ്റിലായി. പ്രതികളുടെ മൊബൈൽ ഫോണുകളും ബാങ്ക് അക്കൗണ്ടുകളും കേന്ദ്രീകരിച്ചു നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണു നൈജീരിയൻ സ്വദേശി പ്രതിസ്ഥാനത്തെത്തുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments