Sunday, September 6, 2026
spot_img
HomeBRAKEING NEWSസഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കയ്യാങ്കളിയില്‍, ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസിന്റെയും പ്രാദേശിക കോണ്‍ഗ്രസ് നേതാവ്...

സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കയ്യാങ്കളിയില്‍, ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസിന്റെയും പ്രാദേശിക കോണ്‍ഗ്രസ് നേതാവ് സജാദിന്റെയും പരാതിയില്‍ കേസ് എടുത്ത് പൊലീസ്.

തിരുവനന്തപുരം: സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കയ്യാങ്കളിയില്‍, ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസിന്റെയും പ്രാദേശിക കോണ്‍ഗ്രസ് നേതാവ് സജാദിന്റെയും പരാതിയില്‍ കേസ് എടുത്ത് പൊലീസ്. ഇന്നലെയാണ് രമ്യ ഹരിദാസും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ വാക്കേറ്റമുണ്ടായത്.ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലവും സംഘവും ചേര്‍ന്ന് മര്‍ദിച്ചെന്നാണ് രമ്യ ഹരിദാസിന്റെ പരാതി. രമ്യ ഹരിദാസും സംഘവും മകളെ ഭീഷണിപ്പെടുത്തി എന്നതുള്‍പ്പെടെയാണ് സജാദിന്റെ ആരോപണം. നിര്‍ബന്ധിച്ച് വാഹനത്തില്‍ കയറ്റിയെന്നും മകളെ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. എംഎല്‍എയും സംഘവും വീട്ടുപകരണങ്ങള്‍ നശിപ്പിച്ചെന്നും പരാതിയിലുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments