Tuesday, April 21, 2026
spot_img
HomeKERALAആരോപണം ഉയർന്നപ്പോൾ തന്നെ രാഹുൽ മാങ്കുട്ടത്തിലിനെതിരെ കോൺഗ്രസ് പാർട്ടി നടപടിയെടുത്തുവെന്ന് ഷാഫി പറമ്ബിൽ എംഎൽഎ.

ആരോപണം ഉയർന്നപ്പോൾ തന്നെ രാഹുൽ മാങ്കുട്ടത്തിലിനെതിരെ കോൺഗ്രസ് പാർട്ടി നടപടിയെടുത്തുവെന്ന് ഷാഫി പറമ്ബിൽ എംഎൽഎ.

ആരോപണം ഉയർന്നപ്പോൾ തന്നെ രാഹുൽ മാങ്കുട്ടത്തിലിനെതിരെ കോൺഗ്രസ് പാർട്ടി നടപടിയെടുത്തുവെന്ന് ഷാഫി പറമ്ബിൽ എംഎൽഎ.
കൊച്ചിയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ സംസാരിക്കുകയായായിരുന്നു അദ്ദേഹം.
‘ഇനിയത് നിയമപരമായിട്ടുള്ള കാര്യമാണ്. ആ നിയമപരമായിട്ടുള്ള കാര്യങ്ങളിലും ഏതെങ്കിലും തരത്തിലുള്ള തടസങ്ങൾ കാണുകയാണെങ്കിൽ കോൺഗ്രസ് പാർട്ടിയോ രാഹുലുമായിട്ട് വ്യക്തിബന്ധം ഉള്ളവരോ അല്ലാത്തവരോ ആയിട്ടുള്ള കോൺഗ്രസ് പാർട്ടിയുടെ ഒരു നേതാവും തടസത്തിന് ശ്രമിക്കുന്നില്ല. നിയമപരമായി അത് മുന്നോട്ടു പോട്ടെ.
അതിന്റെ കേസും കണ്ടെത്തലും തീരുമാനങ്ങളും പുറത്തു വരട്ടെ.
അതിൽ കൂടുതലോ അതിൽ കുറഞ്ഞോ ഒരു സംസാരം കെപിസിസി വർക്കിംഗ് പ്രസിഡൻ്റ് എന്ന നിലയ്ക്കോ പാർട്ടിയിലെ അംഗമെന്ന നിലയ്ക്കോ എൻ്റെ ഭാഗത്ത് വേണ്ടതായിട്ട് തോന്നിയിട്ടില്ല. അത് കൊണ്ട് തന്നെയാണ് അത്തരം കാര്യങ്ങളിലേക്ക് നേരത്തേ പോകാത്തതും ഇപ്പോൾ പോകാൻ ആഗ്രഹിക്കാത്തതും.’ അദ്ദേഹം പറയുന്നു.
ആരോപണം ഉയർന്നപ്പോൾ തന്നെ രാഹുലിനെതിരെ കോൺഗ്രസ് പാർട്ടി നടപടിയെടുത്തുവെന്നും ഷാഫി പറമ്ബിൽ പറഞ്ഞു.
പാർട്ടിയിലെ യുവനേതൃത്വം ഒരാളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. ഒരാൾ സ്പോൺസർ ചെയ്യുന്നതുമല്ല. ഒരുപാട് പേർ പാർട്ടിയുടെ യുവ മുന്നേറ്റത്തിനായി മുന്നിൽ നിൽക്കുന്നുണ്ട്. കോൺഗ്രസിനകത്ത് ചെറുപ്പക്കാർക്കു കൂടുതൽ പ്രാതിനിധ്യം വേണമെന്ന ആവശ്യത്തെ മുൻനിർത്തി ഉണ്ടായതാണ് ഈ മുന്നേറ്റം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments