Tuesday, April 21, 2026
spot_img
HomeREPORTആഫ്രിക്കന്‍ പന്നിപ്പനി; നഷ്ടപരിഹാര തുക കൈമാറി

ആഫ്രിക്കന്‍ പന്നിപ്പനി; നഷ്ടപരിഹാര തുക കൈമാറി

ചേര്‍പ്പ് ഗ്രാമപഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി ബാധിച്ച് ചത്ത പന്നികളുടെ ഉടമസ്ഥനായ രാജീവ് തട്ടാരത്തിലിനുള്ള നഷ്ടപരിഹാര തുകയായ 8,73,500 രൂപയുടെ ചെക്ക് സി.സി. മുകുന്ദന്‍ എം.എല്‍.എ. കൈമാറി. ചേര്‍പ്പ് വെറ്ററിനറി ഹോസ്പിറ്റലില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത് അധ്യക്ഷത വഹിച്ചു. 2022 സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി ആഫ്രിക്കന്‍ പന്നിപ്പനി ബാധിച്ച് രാജീവ് തട്ടാരത്തിലിന്റെ 107 പന്നികള്‍ ചത്തിരുന്നു. നഷ്ടപരിഹാരമായി മൃഗസംരക്ഷണ വകുപ്പ് ദുരന്തനിവാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക നല്‍കിയത്.

ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ വിദ്യ രമേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അനിത അനിലന്‍, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഡീന ആന്റണി, ചേര്‍പ്പ് വെറ്ററിനറി ഹോസ്പിറ്റല്‍ സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. പ്രദീപ്, ചീഫ് വെറ്ററിനറി ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോ. കെ.ആര്‍ അജയ്, ചാലക്കുടി എ.പി.ഒ ഡോ. ജയന്‍ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments