Tuesday, July 21, 2026
spot_img
HomeKERALAമുൻമന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളിയും എ കെ ശശീന്ദ്രനും ചേർന്ന് പുതിയ പാർട്ടി രൂപീകരിക്കാൻ ധാരണ.

മുൻമന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളിയും എ കെ ശശീന്ദ്രനും ചേർന്ന് പുതിയ പാർട്ടി രൂപീകരിക്കാൻ ധാരണ.


മുൻമന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളിയും എ കെ ശശീന്ദ്രനും ചേർന്ന് പുതിയ പാർട്ടി രൂപീകരിക്കാൻ ധാരണ. സെക്കുലർ കോൺഗ്രസ്‌, ഡെമോക്രാറ്റിക് കോൺഗ്രസ്‌ തുടങ്ങിയ പേരുകളാണ് പരിഗണനയിൽ. ഇന്നലെ തൃശൂരിൽ ചേർന്ന യോഗത്തിലാണ് ധാരണ. തുടർ ചർച്ചകൾക്ക് രണ്ടു പാർട്ടുകളിലെ നാല് പേർ അടങ്ങിയ സമിതിയെ ചുമതലപ്പെടുത്തി. ലയനം തീരുമാനിക്കാൻ സമിതിയിൽ പി കെ രാജൻ മാഷ്, അഡ്വ വർക്കല ബി രവികുമാർ, ബാബു ഗോപിനാഥ്, മാത്യുസ് കോലഞ്ചേരി എന്നിവരാണ് സമിതിയിലുള്ളത്.കോൺഗ്രസിൽ നിന്നും ഇടതു പാളയത്തിലേക്കെത്തിയ രണ്ട് പാർട്ടികളാണ് രാമചന്ദ്രൻ കടന്നപ്പള്ളിയുടെ കോൺഗ്രസ് എസും എകെ ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള എൻസിപിയും. കോൺഗ്രസ് എസിലേക്ക് എകെ ശശീന്ദ്രൻ വിഭാഗം ലയിക്കുക എന്നുള്ള നിലയിലായിരുന്നു ആദ്യഘട്ട ചർച്ച. എന്നാൽ ബിജെപി വലിയ രീതിയിൽ വളർന്നുകൊണ്ടിരിക്കെ ഒരു പുതിയ പാർട്ടിക്ക് വലിയ സാധ്യതയുണ്ട് എന്നുള്ളതാണ് സംശയം. ഇന്നലെ തൃശ്ശൂരിൽ നടന്ന യോഗത്തിൽ ആരെങ്കിലും ഒരാൾ അങ്ങോട്ടേക്ക് പോയി ലയിക്കുന്നതിന് പകരം ഒരു പുതിയ പാർട്ടി രണ്ടുപേരും കൂടി ചേർന്ന് രൂപീകരിക്കുക എന്നുള്ള രീതിയിൽ തീരുമാനിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments