തൃശൂര്‍: കയ്പമംഗലത്ത് വൻ വാഹനാപകടം; നിർത്തിയിട്ട ചരക്ക് ലോറിയിൽ കാർ ഇടിച്ച് 8 പേർ മരിച്ചു
കയ്പമംഗലം: ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർ മരിച്ചു. കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിൽ ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടം.
നിർമാണം പുരോഗമിക്കുന്ന ദേശീയപാതയിലെ ഡൈവർഷൻ ഭാഗത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിലേക്കാണ് തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാർ ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കാറിലുണ്ടായിരുന്നവരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. എല്ലാവരും സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് വിവരം.
മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ദിണ്ടിഗൽ എൻജിനീയറിംഗ് കോളേജിലെ വിദ്യാർഥികളാണ് കാറിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. സംഭവത്തെ തുടർന്ന് കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരുന്നു.
കയ്പമംഗലത്ത് വൻ വാഹനാപകടം; നിർത്തിയിട്ട ചരക്ക് ലോറിയിൽ കാർ ഇടിച്ച് 8 പേർ മരിച്ചു
RELATED ARTICLES


