മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ കെ രമ എംഎൽഎ.
ആത്മാർത്ഥതയുണ്ടെങ്കിൽ സ്വന്തം പാർട്ടിയിലെ ആരോപണ വിധേയരായവർക്കെതിരെ മുഖ്യമന്ത്രി നടപടിയെടുക്കണമെന്നും സ്ത്രീകൾക്ക് അനുകൂലമായുള്ള പ്രസ്‌താവനകൾ അതിനുശേഷം മതിയെന്നും കെകെ രമ പ്രതികരിച്ചു.
ഒഞ്ചിയം നെല്ലാച്ചേരി സ്‌കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അവർ. രാഷ്ട്രീയ ലാഭത്തിനുവേണ്ടി സ്ത്രീകൾ ഇവർ സ്ത്രീകളെ ഉപയോഗിക്കുകയാണെന്നും കെ കെ രമ ആരോപിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കൃത്യമായ നിലപാടാണ് കോൺഗ്രസ് എടുത്തതെന്ന് പറഞ്ഞ രമ വിഷയത്തിൽ യുഡിഎഫിന് എതിരായ ഒരു നിലപാടിലേക്ക് സ്ത്രീകൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും കൂട്ടിച്ചേർത്തു. ദിലീപ് വിഷയത്തിൽ യുഡിഎപ കൺവീനർ നടത്തിയ പ്രസ്‌താവന അതിശക്തമായി കോൺഗ്രസ് തള്ളിപ്പറഞ്ഞിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. കോൺഗ്രസ് പ്രസ്ഥാനം അത് തള്ളി പറഞ്ഞതോടെ വ്യക്തിപരമായ അഭിപ്രായമായി മാത്രമേ പിന്നീട് അതിനെ കാണാൻ സാധിക്കുകയുള്ളൂവെന്നും രമ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ കെ രമ എംഎൽഎ.
RELATED ARTICLES


