കുക്കർ മുതൽ ഫുഡ് ഡെലിവറിവരെ ലഹരിയുടെ ഒളിത്താവളങ്ങളിൽ തൃശൂർ സിറ്റി പോലീസ് വേട്ട തുടരുന്നു
ലഹരിയുടെ അടിവേരറുക്കാൻ സംസ്ഥാനവ്യാപകമായി നടത്തിവരുന്ന “ഓപ്പറേഷൻ തൂഫാൻ; ദ നാർക്കോ ഹണ്ട്” (Operation Toofan; The Narco Hunt) സ്പെഷ്യൽ ഡ്രൈവിൻെറ ഭാഗമായി തൃശ്ശൂർ സിറ്റി പോലീസ് പരിധിയിൽ 2.6.2026 തിയ്യതി മുതൽ 15.6.2026 തിയ്യതിവരെയുള്ള രണ്ടാഴ്ച കാലയളവിൽ തൃശൂർ സിറ്റി പോലീസ് 88 കേസുകളാണ് റെജിസ്റ്റർ ചെയ്തത്. 105 പേരെ അറസ്റ്റ് ചെയ്തപ്പോൾ 15 പേരെ ജയിലിലടച്ചു.
വിവിധയിടങ്ങളിലെ പരിശോധനകളിലായി കുക്കറിനുള്ളിൽ ഒളിപ്പിച്ച കഞ്ചാവുമുതൽ ഓൺലൈൻ ഫുഡ് ഡെലിവറിയുടെ മറവിൽ വില്പനയ്ക്കുവച്ച എം ഡി എം എ വരെയുള്ള ലഹരിയുടെ ഒളിത്താവളങ്ങളാണ് തൃശൂർ സിറ്റി പോലീസ് കണ്ടെത്തി പിടികൂടിയത്.
ഇതുവരെയുള്ള പരിശോധനകളിൽ 36.49 ഗ്രാം എം ഡി എം എ, 967.27 ഗ്രാം കഞ്ചാവ്, 65 കഞ്ചാവ് ബീഡി, 6.43 ഗ്രാം ഹാഷിഷ് ഓയിൽ 13 കഞ്ചാവ് ചെടികൾ എന്നിവയാണ് പിടികൂടിയത്.
ലഹരിയുടെ ഉപയോഗം വിപണനം എന്നിവ നിങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ കൃത്യമായ സ്ഥലം അടുത്തുള്ള പോലീസ് സ്റ്റേഷൻ എന്നിവ സഹിതം ഉടനെ യോദ്ധാവിൻെറ 9995966666 എന്ന നമ്പരിലേക്ക് വാട്സാപ് മെസേജ് അയക്കുകയോ 9497927797, 9497979794 എന്നീ നമ്പരുകളിലേക്ക് വിളിക്കാവുന്നതുമാണെന്നും കർശനമായ പരിശോധനകൾ തുടരുമെന്നും തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ് െ എ പി എസ് അറിയിച്ചു.


