Wednesday, June 10, 2026
spot_img
HomeArticleഫിസയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടിക്കത്ത്

ഫിസയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടിക്കത്ത്

 ഫിസയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടിക്കത്ത്

കാരാകുറുശ്ശി ∙ ‘‘സർ, എനിക്കൊരു നിർദേശമുണ്ട്, കെഎസ്ആർടിസി ബസുകളിൽ വിദ്യാർഥികൾക്കു സൗജന്യയാത്ര അനുവദിക്കുമോ? സ്വകാര്യ ബസുകളിലും വേണം. ഇതിനൊരു പദ്ധതി ഒരുക്കാമോ’’. എല്ലാ കുട്ടികൾക്കും വേണ്ടി കാരാകുറുശ്ശി ദാറുസ്സലാം ഇംഗ്ലിഷ് മീഡിയം സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി പി.ഫിസ ഫാത്തിമ മുഖ്യമന്ത്രി വി.ഡി.സതീശനു കത്തെഴുതുമ്പോൾ അദ്ദേഹം വായിക്കുമോയെന്നു പോലും ഉറപ്പില്ലായിരുന്നു

ഫിസ ഫാത്തിമയെത്തേടി മുഖ്യമന്ത്രിയുടെ മറുപടി വന്നു. ‘‘മോളുടെ കത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വായിച്ചു. നിർദേശങ്ങളിൽ പരിഗണിക്കാവുന്നത് ഉറപ്പായും പരിഗണിക്കാം. നന്നായി പഠിക്കണം, കൂട്ടുകാരോടും ടീച്ചർമാരോടും അന്വേഷണം പറയുക. തീർച്ചയായും നമുക്കു നേരിൽ കാണാം’. മറുപടിക്കത്തു ലഭിച്ചതു മാത്രമല്ല തീർച്ചയായും നേരിൽ കാണാമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനവും ലഭിച്ചതോടെ വലിയ ആഹ്ലാദത്തിലാണ് ഫിസ ഫാത്തിമ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments