Sunday, April 26, 2026
spot_img
HomeREPORTതൃശൂർ ഗുരുവായൂർ മമ്മിയൂരിൽ ആംബുലൻസ് ഓട്ടോറിക്ഷയിലിടിച്ച് ഒരു കുടുംബത്തിലെ ആറ് പേർക്ക് പരുക്കേറ്റു.

തൃശൂർ ഗുരുവായൂർ മമ്മിയൂരിൽ ആംബുലൻസ് ഓട്ടോറിക്ഷയിലിടിച്ച് ഒരു കുടുംബത്തിലെ ആറ് പേർക്ക് പരുക്കേറ്റു.

തൃശൂർ: ഗുരുവായൂർ മമ്മിയൂരിൽ ആംബുലൻസ് ഓട്ടോറിക്ഷയിലിടിച്ച് ഒരു കുടുംബത്തിലെ ആറ് പേർക്ക് പരുക്കേറ്റു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന കേച്ചേരി സ്വദേശി തെരുവത്ത് ഷക്കീർ (56), ഭാര്യ ഷംല (41), മക്കളായ ഫിർദൗസ് (15), അഫ (13), തസ്ലീമ (12), മുബാറക്ക് (10) എന്നിവർക്കാണ് പരുക്കേറ്റത്. മമ്മിയൂർ പെട്രോൾ പമ്ബിന് സമീപം ശനിയാഴ്ച രാത്രി എട്ടരയോടെയാണ് അപകടം. മുതുവട്ടൂർ രാജ ആശുപത്രിയിൽനിന്ന് രോഗിയെ എടുക്കാനായി പോയിരുന്ന കോട്ടപ്പടി ലൈഫ് കെയറിന്റെ ആംബുലൻസ് ചാവക്കാട് ഭാഗത്തുനിന്ന് വരികയായിരുന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ മറിഞ്ഞ് സമീപത്തെ മതിൽ തകർന്നു. പ്രവാസി വ്യവസായി പേനത്ത് ഷാജിയുടെ മതിലാണ് തകർന്നത്. പരുക്കേറ്റവരെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ അഫ്ലയെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആംബുലൻസ് ഡ്രൈവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments