Thursday, June 11, 2026
spot_img
HomeKERALAതിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് CPIM വിലയിരുത്തൽ. എൽ.ഡി.എഫ് അല്ലാതെ മറ്റാരുണ്ട് എന്ന മുദ്രാവാക്യത്തെ...

തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് CPIM വിലയിരുത്തൽ. എൽ.ഡി.എഫ് അല്ലാതെ മറ്റാരുണ്ട് എന്ന മുദ്രാവാക്യത്തെ കുറിച്ചാണ് വിമർശനം.

തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് CPIM വിലയിരുത്തൽ. എൽ.ഡി.എഫ് അല്ലാതെ മറ്റാരുണ്ട് എന്ന മുദ്രാവാക്യത്തെ കുറിച്ചാണ് വിമർശനം. മുൻ തിരഞ്ഞെടുപ്പുകളിലേത് പോലെ വേണ്ടത്ര ജനങ്ങളെ ആകർഷിക്കാനായില്ല. പ്രകടന പത്രികയും ആകർഷകമായില്ലെന്ന് വിമർശനം.കൂടാതെ നേതാക്കൾ പെരുമാറ്റം നന്നാക്കണം. പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും പെരുമാറ്റത്തെ കുറിച്ച് പരാതികളുണ്ടെന്ന് CPIM. ജനസൌഹൃദപരമായ സമീപനത്തിലേക്ക് നേതാക്കളും പ്രവർത്തകരും സ്വയം മാറണം.സിപിഐഎം അവലോകന റിപ്പോർട്ടിലാണ് വിമർശനം ഉയർന്നത്.

പാർട്ടിക്കകത്തെ തെറ്റായ പ്രവണതകളും അവമതിപ്പുണ്ടാക്കി. സഹകരണ ബാങ്ക് ക്രമക്കേടുകൾ ഇത്തരം അവസ്ഥക്ക് കാരണമായി. അഡംബര ജീവിതശൈലിയും ജനങ്ങളിൽ അവമതിപ്പ് ഉണ്ടാക്കിയെന്നും വിമർശനം.

അതേസമയം തളിപ്പറമ്പിലെയും പയ്യന്നൂരിലെയും സ്ഥാനാർഥി നിർണയത്തിൽ സംസ്ഥാനനേതൃത്വത്തിനും വീഴ്ച്ചയെന്ന് സിപിഐഎം റിവ്യൂറിപ്പോർട്ട്. ജില്ലാ കമ്മിറ്റി ശിപാർശ ചെയ്ത സ്ഥാനാർത്ഥികളുടെ പേരുകൾക്ക് അനുമതി നൽകിയതിലാണ് വീഴ്ച. ചാത്തന്നൂരിലെയും ചടയമംഗലത്തെയും തോൽവിയിൽ സിപിഐയെ സിപിഐഎം പഴിക്കുന്നു. തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലാണ് സിപിഐയ്ക്ക് വിമർശനം.

പികെ ശ്യാമളയുടെ സ്ഥാനാർഥിത്വം സംസ്ഥാന നേതൃത്വത്തിന് തള്ളാൻ കഴിയുമായിരുന്നു. പയ്യന്നൂരിൽ ടിഐആ മധുസൂദനനെ മാറ്റിനിർത്താമെന്ന് പാർട്ടി നേതൃത്വത്തിന് പറയാമായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്ഥാനാർഥി നിർണയത്തിൽ സംസ്ഥാന നേതൃത്വത്തിന് പിഴവ് സംഭവിച്ചില്ലെന്നാണ് എംവി ഗോവിന്ദൻ പറഞ്ഞിരുന്നത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments