Thursday, May 14, 2026
spot_img
HomeKERALAകേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൻറെ അന്തിമ അനുമതി ലഭിച്ചാലുടൻ ശബരിമലയിൽ റോപ്പ് വേ നിർമ്മാണം ആരംഭിക്കാനാകും

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൻറെ അന്തിമ അനുമതി ലഭിച്ചാലുടൻ ശബരിമലയിൽ റോപ്പ് വേ നിർമ്മാണം ആരംഭിക്കാനാകും

ശബരിമല: കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൻറെ അന്തിമ അനുമതി ലഭിച്ചാലുടൻ ശബരിമലയിൽ റോപ്പ് വേ നിർമ്മാണം ആരംഭിക്കാനാകും. വന്യ ജീവി വകുപ്പിൽ നിന്നുമുള്ള സംഘം ഒക്ടോബർ മാസം ഇവിടെ എത്തി സ്ഥല പരിശോധന നടത്തിയിരുന്നു. ഈ റിപ്പോർട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാല യത്തിന് സമർപ്പിക്കും. കേന്ദ്ര വന്യ ജീവി ബോർഡ് റിപ്പോർട്ട് അംഗീകരിച്ച് അനുവാദം നല്കുന്നതോടെ വനം വകുപ്പിന് പകരം ഭൂമി വിട്ട് നല്കണം. കുളത്തൂപ്പുഴയിൽ കിട്ടിയപ്പാറയിലാണ് വനം വകുപ്പിന്
നല്കാനായി പകരം ഭൂമി കണ്ടെത്തിയിരിക്കുന്നത്.
ഭൂമി കൈമാറ്റം കഴിഞ്ഞാൽ പദ്ധതി പ്രദേശം വനം വകുപ്പിൽ നിന്നും ദേവസ്വം ബോർഡിന് കൈമാറും. തുടർന്ന് തിർമ്മാണം ആരംഭിക്കാം. പമ്‌ബ- ഹി ൽടോപ്പിൽ നിന്നും ആരംഭിച്ച് മാളികപ്പുറം പോലീസ് ബാരക്കിന് പുറകിൽ എത്തിച്ചേരുന്ന റോപ്പ് വേയ്ക്ക് അഞ്ച് ടവറുകളാണ് ഉള്ളത്. 2.7 കിലോ മീറ്റർ ദൂരമാണ്. ഇതിൽ രോഗികളെ കൊണ്ട് പോകാനുള്ള ആംബുലൻസ് കാബിൻ ഉള്ളതിനാൽ യാത്രാ ക്യാബിനുകൾ ക്ക് വേണ്ട സുര ക്ഷാമാനദണ്ഡം ഇതിലും പാലിക്കണം.
എയിറ്റിന്ത് സ്റ്റപ്സ് ദാമോദർ കേബിൾ കാർ പ്രൈവറ്റ് ലിമിറ്റഡിനാണ് നിർമ്മാണ ചുമതല. ബി. ഒ.റ്റി വ്യവസ്ഥയിലാണ് നിർമ്മാണം.
ശരണപാതയുടെ പരമാവധി സമീപത്തുകൂടിയാണ് റോപ്പ് വേ നിർമിക്കുക. പമ്ബ ഹിൽടോപ്പ് മുതൽ സന്നിധാനം വരെ 2.7 കിലോമീറ്ററാണ് നീളം. അവശ്യസാധനങ്ങളും അത്യാഹിതത്തിൽപെടുന്നവരെയും എത്തിക്കുന്നതിനാണ് റോപ് വേ നിർമിക്കുന്നത്. വർഷ 40,000 മുതൽ 60,000 ടൺവരെ സാധനസാമഗ്രികൾ റോപ്പ് വേ വഴി കൊണ്ടുപോകാം. അടിയന്തരഘട്ടങ്ങളിൽ കാർ ആംബുലൻസും കൊണ്ടുപോകാനാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments