Saturday, August 29, 2026
spot_img
HomeBRAKEING NEWSബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ല, തൃശൂരുകാരൻ ദാമോദര മേനോൻ

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ല, തൃശൂരുകാരൻ ദാമോദര മേനോൻ

തൃശൂർ∙ പിടികിട്ടാപ്പുള്ളി പേരിൽ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ പുറത്തുവിട്ട ചിത്രം തെറ്റാണെന്ന് ബന്ധുക്കൾ. പ്രചരിച്ച ചിത്രം തന്റെ ചേട്ടനായ തൃശൂർ കരുമാത്ര സ്വദേശിയായ ദാമോദര മേനോന്റേത് ആണെന്ന് സഹോദരൻ സുരേന്ദ്ര മേനോൻ മനോരമ ന്യൂസിനോട് പറഞ്ഞു. ദാമോദര മേനോനാണ് ചിത്രത്തിലുള്ളതെന്ന് നാട്ടുകാരും പറയുന്നു. 

വളരെക്കാലം മുൻപാണ് ദാമോദര മേനോൻ മലേഷ്യയിലേക്ക് പോയത്. കുടുംബം നിയമ നടപടിക്ക് ഒരുങ്ങുകയാണ്. ചിത്രം എങ്ങനെ പ്രചരിച്ചു എന്നതിൽ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. സുകുമാര കുറുപ്പിന്റെ ചിത്രമെന്ന പേരിൽ മുൻപും ചില ചിത്രങ്ങൾ പ്രചരിച്ചിരുന്നതായി പൊലീസ് പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments