എന്താണ് അധികാരം എങ്ങനെയാണ് അഹങ്കാരം എങ്ങനെയായിരിക്കും വീഴ്ച എന്നറിയുക
പ്രിയ രാഷ്ട്രീയ തൊഴിലാളികളെ നിങ്ങൾ എല്ലാം ആരംഭത്തിൽ ഈ തൊഴിലിൽ വരുകയും പിന്നീട് ക്രമാനുഗതമായി അധികാര സ്ഥാനങ്ങളിലെത്തുകയും നിങ്ങൾ കയറി വന്ന തോളുകളേയും തലകളേയും ചവിട്ടുപടികളേയും കാൽ കീഴിലാക്കി അധികാരത്തിൻ്റെ ചെങ്കോൽ പിടിക്കുക എന്നതാണല്ലോ ലക്ഷ്യം. എന്നാൽ ഈ ലക്ഷ്യത്തിൽ എത്തുന്നവരും എത്താൻ ശ്രമിക്കുന്നവരും എത്തിയവരും വായിച്ചിരിക്കണ്ടത് ഇന്ത്യൻ ഭരണഘടനയോ മറ്റേതെങ്കിലും ഗ്രന്ഥങ്ങളോ അല്ല അത് വ്യാസൻ എഴുതിയ മഹാഭാരതത്തിലെ ഒരു കഥയാണ് അത് വായിച്ച് വേണം രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കുവാൻ അത് ഏത് രാഷ്ട്രീയപ്പാർട്ടിക്കാരായാലും
മഹാഭാരതം കഥയിലെ ഒരു ഉപകഥയാണ് നഹുഷ പുരാണം . ഭൂമിയിലെ ധർമ്മനിഷ്ഠനായ നഹുഷനെ ദേവലോകത്തെ രാജാവായ ഇന്ദ്രന് തൻ്റെ ചെയ്തികൾ കൊണ്ടുണ്ടായ പിഴവ് മൂലം ഇന്ദ്ര പദവി നഷ്ടപ്പെടുകയും പകരം ആ സ്ഥാനത്തേക്ക് മറ്റൊരാളെ കണ്ടെത്താൻ ശ്രമിക്കുന്ന തിൻ്റെ ഫലമായി ഭൂമിയിൽ ഭരണം നടത്തുന്ന നഹുഷനെ ദേവലോകത്തിൻ്റെ രാജാവായി തിരഞ്ഞെടുക്കുന്നു ഭൂമിയിൽ ഏറ്റവു ധർമ്മിഷ്ഠനനായ രാജാവായിരുന്നു നഹുഷൻ. ദേവലോകത്ത് ഇന്ദ്രപ്രദവി കിട്ടിയപ്പോൾ നഹുഷൻ അഹങ്കാരിയായി ദേവേദ്രൻ്റെ സ്ഥാനമാണ് തനിക്ക് അതിനാൽ ഇന്ദ്രൻ്റെ ഭാര്യയായ ഇന്ദ്രാണി തൻ്റെ ഭാര്യയായികഴിയണം എന്ന് ശഠിച്ചു ഇന്ദ്രാണി പല ഒഴിവ് കഴിവ് പറഞ്ഞ് പിടിച്ചു നിന്നു അവസാനം താമര പൂവിൻ്റെ തണ്ടിൽ ജീവൻ നിലനിർത്തി നിൽ ക്കുന്ന ഇന്ദ്രനരിക്കിൽ വന്ന് പ്രശ്നം അവതരിപ്പിച്ചു. ഇന്ദ്രൻ ഇന്ദ്രാണിയോട് പറഞ്ഞു തന്നെ പ്രാപിക്കാൻ നഹുഷന് വരണമെങ്കിൽ അത് സപ്തർഷികൾ ചുമക്കുന്ന പല്ലക്കിലേറി വേണം വരുവാൻ എന്ന്
ദേവൻമ്മാർ പോലും വണങ്ങുന്ന ദേവർഷികളെ പല്ലക്ക് ചുമക്കാൻ നഹുഷൻ ആജ്ഞാപിച്ചു അവർ അത് അനുസരിച്ചു അവരുടെ യാത്ര അധിവേകമാകുവാൻ നഹുലൻ പല്ലക്കിൽ നിന്നും ആജ്ഞ കൊടുത്തു എന്നിട്ട് നോക്കുമ്പോൾ മുന്നിൽ ഉയരക്കുറവുള്ള അഗസ്ത്യ മുനിയാണ് പല്ലക്ക് ചുമക്കുന്നത് ദേവ ലോകത്തെ രാജപദവി ഏറ്റ് ഇന്ദ്രനായ നമ്മുടെ നകുലൻ നഹുഷൻ ദേവർഷിയായ അഗസ്ത്യനെ പല്ലക്കിൽ ഇരുന് ചുമലിൽ ചവിട്ടിക്കൊണ്ട് വേഗം വേഗം നടക്കു എന്ന് പറഞ്ഞു നമ്മുടെ നഹുഷൻ ഹൂകെയേഴ്സ് എന്ന് പറഞ്ഞത് പോലെ ഉടനെ അഗസ്ത്യ ശാപം നഹുഷന് നേരെ ഉണ്ടായി നീ ഒരു പെരും പാമ്പായി ഭൂമിയിൽ പതിക്കട്ടെ എന്ന് അങ്ങനെ നഹുഷൻ എന്ന സമ്രാട്ട് ലോകത്ത് നിന്നും ഇല്ലാതായി അടുത്ത യുഗത്തിൽ പാണ്ടവരുടെ വരവോടെ മാത്രമായിരുന്നു പിന്നീട് നഹുഷന് ശാപമോക്ഷം ലഭിച്ചത് കഥയാണ് കഥകളാണ് ഓരോരോ സംസ്കാരവും ജീവിതവും ആകുന്നത് അഹങ്കാരമല്ല എന്നറിയുക പൂങ്കുട്ടമോ മാങ്കൂട്ടമോ ഏതൊരു കൂട്ടമോ ആകുക പഠിക്കുക വായിക്കുക മഹാഭാരത കഥ
എ.കെ. സാബു. തൃക്കൂർ


