Tuesday, December 9, 2025
spot_img
HomeBRAKEING NEWSസിഗരറ്റ് ബൻഡിലുകളും പണവും മോഷണം ചെയ്തപ്രതിയെ പിടികൂടി ഈസ്റ്റ് പോലീസ്

സിഗരറ്റ് ബൻഡിലുകളും പണവും മോഷണം ചെയ്തപ്രതിയെ പിടികൂടി ഈസ്റ്റ് പോലീസ്

സിഗരറ്റ് ബൻഡിലുകളും പണവും മോഷണം ചെയ്ത
പ്രതിയെ പിടികൂടി ഈസ്റ്റ് പോലീസ്

ഷോപ്പിൽ നിന്നും 40000 രൂപയുടെ സിഗരറ്റ് ബൻഡിലുകളും 1000 രൂപയും മോഷണം ചെയ്ത കേസിലെ പ്രതിയായ പാലക്കാട്
മഞ്ഞലൂർ ഒറവംപാടം സ്വദേശിയായ വെട്ടുകാട് വീട്ടിൽ രമേഷ് (33) എന്നയാളെയാണ് ഈസ്റ്റ് പോലീസ് പിടികൂടിയത്.

03/08/2025 തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃശൃർ എംജി റോഡിനു സമീപത്തുള്ള ഷോപ്പിൽ നിന്നും
40000 രൂപയുടെ സിഗററ്റ് പാക്കറ്റുകൾ അടങ്ങുന്ന ബൻഡിലുകളും 1000 രൂപയുടെ ചില്ലറയും മോഷണം പോവുകയായിരുന്നു.
ഇക്കാര്യത്തിന് ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

ഈസ്റ്റ് പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ എം ഹരീന്ദ്രൻ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

തുടർന്നുള്ള അന്വേഷണത്തിൽ സിസിടിവിയിൽ നിന്നും ലഭിച്ച ദൃശ്യങ്ങളിൽ നിന്നും പ്രതിയുടെ രൂപസാദൃശ്യം വ്യക്തമാവുകയും ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് അന്വേഷണം പുരോഗമിക്കുകയും ചെയ്തു.

തുടർന്ന് പ്രതിയുടെ രൂപ സാദൃശ്യമുള്ള ഒരാള്‍ തൃശൂര്‍ വടക്കെ ബസ്സ് സ്റ്റാന്‍ഡിന് സമീപത്തുള്ള ബാറിനു സമീപം നിൽക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണ സംഘം സ്ഥലത്തെത്തി പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടുകയായിരുന്നു.

അന്വേഷത്തിൽ മോഷണം നടന്ന കടയുടെ സമീപത്തുളള ഒരു ഹോട്ടലിൽ നിന്നും മോഷണം നടത്തിയതിന് ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ കേസിലെ പ്രതിയാണെന്നും വ്യക്തമാവുകയും കൂടാതെ
1).തൃശൂർ ടൌൺ ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ (8 കേസ് )
2). ഗുരുവായൂര്‍ പോലീസ് സ്റ്റേഷന്‍
3) ഗുരുവായൂര്‍ ടെമ്പിൾ പോലീസ് സ്റ്റേഷന്‍
4). പഴയന്നൂര്‍ പോലീസ് സ്റ്റേഷന്‍
5). ചെറുതുരുത്തി പോലീസ് സ്റ്റേഷന്‍

എന്നിവിടങ്ങളിലെ കേസുകളിൽ ഉൾപ്പെട്ട പ്രതിയുമൊണെന്ന് വ്യക്തമായിട്ടുണ്ട്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.
അന്വേഷണ സംഘത്തിൽ ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം ജെ ജിജോ, സബ് ഇൻസ്പെക്ടർമാരായ ബിബിൻ P നായർ, രാജേഷ്, അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ സന്തോഷ്‌ ജോസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശശിധരൻ, സൂരജ്, സിവിൽ പോലീസ് ഓഫീസർമാരായ അജ്മൽ എന്നിവരാണ് ഉണ്ടായിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments