Saturday, December 13, 2025
spot_img
HomeLATEST NEWSശബരിമല സ്വർണക്കൊള്ളയിൽ അന്നത്തെ ദേവസ്വം മന്ത്രിയെയും പ്രതിച്ചേർക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ശബരിമല സ്വർണക്കൊള്ളയിൽ അന്നത്തെ ദേവസ്വം മന്ത്രിയെയും പ്രതിച്ചേർക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ശബരിമല സ്വർണക്കൊള്ളയിൽ അന്നത്തെ ദേവസ്വം മന്ത്രിയെയും പ്രതിച്ചേർക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഗൂഢാലോചനയിൽ എല്ലാവരും പങ്കാളികളാണ്. ദേവസ്വം മന്ത്രി വി എൻ വാസവൻ രാജിവയ്ക്കണമെന്നും ദേവസ്വം ബോർഡിനെ ചവിട്ടി പുറത്താക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.ഗൂഢാലോചന നടത്തിയ സംഘത്തിലെ ആളാണ് മുരാരി ബാബു. ഗൂഢാലോചന നടത്തിയവരിൽ 2019ലെ ദേവസ്വം ബോർഡ് പ്രസിഡണ്ടും മെമ്പർമാരും ഉണ്ട്. ഇപ്പോഴത്തെ ദേവസ്വം ബോർഡിനും,മന്ത്രിക്കും സ്വർണ്ണ കടത്തിൽ പങ്കുണ്ട്. ഈ കേസ് ശരിയായി അന്വേഷിച്ചാൽ അവരും പ്രതികൾ ആകും. ഊഹങ്ങൾ എല്ലാം ശരിയായിരുന്നു. ആഗോള സംഗമം പൊളിക്കാനുള്ള ഗൂഢാലോചന എന്നാണ് ആദ്യം പറഞ്ഞത്. പ്രതിപക്ഷത്തിന്റെ മുകളിൽ കെട്ടിവയ്ക്കാൻ ശ്രമം നടന്നുവെന്ന് വിഡി സതീശൻ പറഞ്ഞു. യു‍ഡിഎഫ് പ്രതിഷേധം തുടരുമെന്നും പ്രതിഫക്ഷ നേതാവ് വ്യക്തമാക്കി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments