Saturday, December 13, 2025
spot_img
HomeKERALAശബരിമലയിലെ മണ്ഡല-മകരവിളക്ക് സീസണോടനുബന്ധിച്ച് തീർഥാടകർക്ക് സുഗമമായ യാത്രാ സൗകര്യം ഒരുക്കുന്നതിനായി കെഎസ്ആർടിസി വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി

ശബരിമലയിലെ മണ്ഡല-മകരവിളക്ക് സീസണോടനുബന്ധിച്ച് തീർഥാടകർക്ക് സുഗമമായ യാത്രാ സൗകര്യം ഒരുക്കുന്നതിനായി കെഎസ്ആർടിസി വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി

പത്തനംതിട്ട: പുണ്യ തീർഥാടന കേന്ദ്രമായ ശബരിമലയിലെ മണ്ഡല-മകരവിളക്ക് സീസണോടനുബന്ധിച്ച് തീർഥാടകർക്ക് സുഗമമായ യാത്രാ സൗകര്യം ഒരുക്കുന്നതിനായി കെഎസ്ആർടിസി വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
സംസ്ഥാനത്തെ വിവിധ യൂണിറ്റുകളിൽ നിന്നായി ആകെ 502 പ്രത്യേക ബസുകളാണ് പമ്ബയിലേക്ക് സർവീസ് നടത്തുക.
തീർഥാടനത്തിൻ്റെ പ്രധാന ഇടത്താവളങ്ങളിലൊന്നായ പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന് മാത്രം 23 പ്രത്യേക സർവീസുകൾ പമ്ബയിലേക്ക് ഉണ്ടാകും. ഈ അധിക സർവീസുകൾക്കായി 18 ബസുകൾ മറ്റ് ഡിപ്പോകളിൽ നിന്ന് പത്തനംതിട്ടയിലേക്ക് എത്തിക്കും.
ഇതിൽ അഞ്ചു ബസുകൾ വ്യാഴാഴ്ച തന്നെ പത്തനംതിട്ട യൂണിറ്റിൽ എത്തിച്ചേരും. കൂടാതെ, പത്തനംതിട്ടയിൽ നിന്നുള്ള അഞ്ച് ബസുകൾ കൂടി ആവശ്യമെങ്കിൽ പ്രത്യേക സർവീസുകൾക്കായി വിനിയോഗിക്കുമെന്ന് അധികൃതർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments