തിരുവനന്തപുരം∙ വാഹനങ്ങളിലെ അനധികൃത എയര്‍ഹോണുകള്‍ക്കെതിരെ കടുത്ത നടപടിയുമായി മോട്ടര്‍വാഹന വകുപ്പ്. ഇന്നലെ മുതൽ പരിശോധന ആരംഭിച്ചു. 19 വരെ പരിശോധന നടത്താനാണ് നിർദേശം. കഴിഞ്ഞ ദിവസം കോതമംഗലത്ത് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പങ്കെടുത്ത ചടങ്ങിനിടെ അമിതവേഗത്തിലും ഹോണ്‍ മുഴക്കിയും പാഞ്ഞ ബസിനെതിരെ നടപടിയെടുക്കാൻ മന്ത്രി നിർദേശിച്ചിരുന്നു. ബസിന്റെ പെർമിറ്റും റദ്ദാക്കി.


