തൃശൂർ: ചാലക്കുടി മേൽപാലത്തിനിടിയിൽ പാർക്ക് ചെയ്തിരുന്ന ലോറികളിലെ ബാറ്ററികൾ മോഷണം പോയി. ബിവറേജ് കോർപ്പറേഷന്റെ റെയിൽവേ സ്റ്റേഷന് സമീപത്തെ വെയർ ഹൈസിന് മുന്നിൽ റെയിൽവേ മേൽപാലത്തിനടിയിൽ പാർക്ക് ചെയ്‌ത നാല് ലോറികളിലെ ബാറ്ററികളാണ് മോഷണം പോയിരിക്കുന്നത്.
വെയർഹൗസിൽനിന്നും ലോഡെടുക്കാനെത്തുന്ന വാഹനങ്ങൾ മേൽപാലത്തിനടിയിലാണ് പാർക്ക് ചെയ്യുന്നത്. വാഹനത്തിൽ ആരുമില്ലാതിരിക്കുന്ന രാത്രികാലങ്ങളിലാണ് മോഷണം നടക്കുന്നത്. മാസങ്ങൾക്ക് മുമ്ബും ഇവിടെ ബാറ്ററികൾ മോഷണം പോയിട്ടുണ്ട്. രാത്രിയായാൽ ഇവിടെ സാമൂഹ്യവിരുദ്ധരുടെ താവണമാവുകയാണ്. മദ്യലഹരിയിൽ അടിപിടിയുണ്ടാകുന്നതും പതിവാണ്. പോലീസ് പെട്രോളിങ് ശക്തമാക്കണമെന്നാണ് ആവശ്യം.
ചാലക്കുടി മേൽപാലത്തിനിടിയിൽ പാർക്ക് ചെയ്തിരുന്ന ലോറികളിലെ ബാറ്ററികൾ മോഷണം പോയി.
RELATED ARTICLES


