Saturday, December 13, 2025
spot_img
HomeBRAKEING NEWSതൃശൂരിൽ നവജാത ശിശുവിനെ കൊല്ലപ്പെടുത്തി ക്വാറിയിൽ ഉപേക്ഷിച്ചു

തൃശൂരിൽ നവജാത ശിശുവിനെ കൊല്ലപ്പെടുത്തി ക്വാറിയിൽ ഉപേക്ഷിച്ചു

തൃശൂരിൽ നവജാത ശിശുവിനെ കൊല്ലപ്പെടുത്തി ക്വാറിയിൽ ഉപേക്ഷിച്ചു. യുവതി ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. പാലക്കാട് കൂനത്തറ ത്രാങ്ങാലിയിലെ ക്വാറിയിൽ നിന്നും കുഞ്ഞിൻറെ മൃതദേഹം കണ്ടെത്തി. യുവതിയുടെ സഹോദരനാണ് ക്വാറിയിൽ കവർ ഉപേക്ഷിച്ചത്. എന്നാൽ കവറിൽ കുട്ടി ഉണ്ടെന്ന് അറിയില്ലായിരുന്നു എന്നാണ് സഹോദരൻ പറഞ്ഞത്.വീട്ടുകാർ അറിയാതെ ഗർഭിണിയായതോടെ യുവതി എട്ടാം മാസം അബോർഷൻ വേണ്ടിയുള്ള ഗുളിക കഴിച്ചു. ഗുളിക കഴിച്ചു മൂന്നാം ദിവസം യുവതി പ്രസവിക്കുകയായിരുന്നു. പിന്നാലെ കുട്ടിയെ ബാഗിൽ ആക്കി വച്ച് ക്വാറിയിൽ ഉപേക്ഷിച്ചു. രണ്ടാഴ്ചക്കിപ്പുറം യുവതി തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്തോടെയാണ് സംഭവം പുറത്തായത്.ചെറുതുരുത്തി പൊലീസ് കേസെടുത്തു. ആറ്റൂർ സ്വദേശിനി സ്വപ്നക്കെതിരെ ചെറുതുരുത്തി പൊലീസ് കേസെടുത്തത്. പ്രസവാനന്തരം കുട്ടി മരിച്ചിരുന്നോ എന്നത് പൊലീസ് പരിശോധിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments