തീയറ്റർ നടത്തിപ്പുകാരനേയും ഡ്രൈവറേയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേർ അറസ്റ്റിൽ
വെളപ്പായ ഓവർബ്രിഡ്ജിന് സമീപം താമസിക്കുന്ന തൃശൂർ രാഗം തിയറ്റർ നടത്തിപ്പുകാരനേയും ഡ്രൈവറേയും കത്തിയും വടിവാളും ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസി,ലെ പ്രതികളായ തൃശൂർ അഞ്ചരി ക്രിസ്റ്റഫർ നഗർ പറമ്പിത്തറ വീട്ടിൽ സിജോ ജോയി ( 36 ), തൃശൂർ അയ്യന്തോൾ കളളിക്കാടൻ വീട്ടിൽ ഡിക്സൻ വിൻസൺ ( 33 ), തൃശൂർ വിൽവട്ടം കുറ്റുമുക്ക് ആലപ്പാട്ട് വീട്ടിൽ തോംസൺ സണ്ണി (35), തൃശൂർ കുരിയച്ചിറ ചേലക്കോട്ടുകര ആലപ്പാട്ട് എഡ്വിൻബാബു (28) എന്നിവരെയാണ് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്.
20.11. 2025 തിയതി രാത്രി 11.50 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വാഹനങ്ങളിൽ എത്തിയ സംഘം വടിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. അന്വേഷണത്തിൽ ആക്രമണത്തിൻറെ സൂത്രധാരൻ സിജോ ആണെന്ന് സംശയിക്കുന്നതായും അന്വേഷണ സംഘം അറിയിച്ചു.
തൃശൂർ ACP കെ. ജി സുരേഷിൻറെ നേതൃത്വത്തിൽ തൃശൂർ സിറ്റി ക്രൈം സ്ക്വാഡും ചേർന്നുള്ള ശാസ്ത്രീയമായുംCCTV കേന്ദ്രീകരിച്ചുമുള്ള അതിവിദഗ്ദമായ അന്വേഷണത്തിൽ പ്രതികളെ ഒല്ലൂർ, നെടുപുഴ സ്റ്റേഷൻ പരിധിയിൽ നിന്നും കണ്ടെത്തുകയായിരുന്നു. ആക്രമണത്തിനുള്ള കാരണവും മറ്റുവിവരങ്ങളും അന്വേഷിച്ചുവരുന്നു.
അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ പ്രദീപ്, സബ് ഇൻസ്പെക്ടർമാരായ രാജേഷ് ആർ, ഷാജി കെ.എം
എന്നിവരും ഉണ്ടായിരുന്നു.


