Tuesday, December 9, 2025
spot_img
HomeCAREERഡിപ്ലോമ ഇൻ എയർലൈൻ ആൻ്റ് എയർപോർട്ട് മാനേജ്മെന്റ്

ഡിപ്ലോമ ഇൻ എയർലൈൻ ആൻ്റ് എയർപോർട്ട് മാനേജ്മെന്റ്

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആന്റ് എയർപോർട്ട് മാജനജ്മെൻ്റിന് പ്രോഗ്രാമിലേക്ക് പ്ലസ് ടൂ അഥവാ തത്തുല്യയോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രോഗ്രാമിൽ മികവ് പുലർത്തുന്നവർക്ക് തൊഴിൽ ഉറപ്പുവരുത്തുന്നതിനുള്ള സേവനങ്ങൾ എയർപോർട്ട് മാനേജ്മെൻ്റ് രംഗത്തു ഏജൻസികളുടെ സഹകരണത്തോടെ നടത്തും. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവർത്തിക്കുന്ന എസ്‌.ആർ.സി ഓഫീസിൽ നിന്നും https://app.srccc.in/register ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ഓ​ഗസ്റ്റ് പത്ത് വരെ സ്വീകരിക്കും. വെബ്സൈറ്റ്- www.srccc.in. ഫോൺ- 0471 2570471, 9846033001

നോൺ അക്കാദമിക് ജൂനിയർ റെസിഡന്റ്സ് നിയമനം

തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ നോൺ അക്കാദമിക് ജൂനിയർ റെസിഡന്റ്സ് (എൻ.എ.ജെ.ആർ ) കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഓഗസ്റ്റ് അഞ്ച് മുതൽ എട്ട് വരെ എല്ലാ ദിവസവും രാവിലെ പത്ത് മണി മുതൽ വൈകീട്ട് നാല് മണി വരെ പ്രിൻസിപ്പലിൻ്റെ കാര്യാലയത്തിൽ അഭിമുഖം നടത്തും. എം.ബി.ബി.എസ് ബിരുദമാണ് ഏറ്റവും കുറഞ്ഞ യോഗ്യത. പ്രതിമാസ വേതനം 45000/- രൂപ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിൻ്റെ സ്ഥിരം രജിസ്ട്രേഷൻ (ലഭ്യമല്ലെങ്കിൽ താത്കാലിക രജിസ്ട്രേഷൻ), പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും സഹിതം പ്രിൻസിപ്പലിൻ്റെ കാര്യാലയത്തിലെ അക്കാദമിക് വിഭാഗവുമായി ബന്ധപ്പെടണം. ഫോൺ : 0487 2200310, 2200319.

ചികിത്സയിലിരിക്കെ മരിച്ച വ്യക്തിയുടെ വിവരങ്ങൾ തേടുന്നു

തൃശ്ശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലിരിക്കെ രോഗം ഗുരുതരമായതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് ഓഗസ്റ്റ് രണ്ടിന് മരിച്ച വ്യക്തിയുടെ വിവരങ്ങൾ പൊലീസ് തേടുന്നു. കൃത്യമായ പേരും വിലാസവും ഇതുവരെ തിരിച്ചറിയാനാകാത്ത ഈ വ്യക്തിയെക്കുറിച്ചോ ബന്ധുക്കളെക്കുറിച്ചോ എന്തെങ്കിലും വിവരങ്ങൾ അറിയുന്നവർ തൃശ്ശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടേണ്ടതാണ്. ശ്രീനിവാസൻ (70) വയസ്സ് എന്ന പേരാണ് രേഖയിൽ നൽകിയിരിക്കുന്നത്. 154 സെ.മീ. ഉയരവും തടിച്ച ശരീരപ്രകൃതിയുമാണ് ഉള്ളത്. ഫോൺ: 0487 2363608, 9747556654

ദേശീയ സ്ഥിതി വിവരക്കണക്ക്: സാമ്പിൾ സർവ്വേകളിൽ പങ്കെടുക്കണം

നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് നടത്തുന്ന ആഭ്യന്തര ടൂറിസം ചെലവ് സർവേയും (ഡി.ടി.ഇ.എസ്) ദേശീയ ഗാർഹിക യാത്രാ സർവേയും (എൻ.എച്ച്.ടി.എസ്) തുടങ്ങി. യാത്രോദ്ദേശ്യം, രീതി, തരം, ലക്ഷ്യസ്ഥാനം, ബുക്ക് ചെയ്ത സേവനങ്ങൾ, യാത്രാ ചെലവ് തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്. അസംഘടിത മേഖലയിലെ കൃഷി ഒഴിച്ചുള്ള ഗാർഹിക, ഗാർഹികേതര സംരംഭങ്ങളെക്കുറിച്ചുള്ള സർവേയും കുടുംബങ്ങളും അസംഘടിത മേഖലയിലെ സംരംഭങ്ങളും കഴിഞ്ഞ 365 ദിവസത്തിനുള്ളിൽ നടത്തിയ നിർമ്മാണ പ്രവർത്തനങ്ങളെ സംബന്ധിച്ച പൈലറ്റ് സർവേയും ഇതോടൊപ്പം നടത്തുന്നുണ്ട്. പീരിയോഡിക് ലേബർ ഫോഴ്സ് സർവേ, സാമൂഹിക സാമ്പത്തിക സർവേ, അർബൻ ഫ്രെയിം സർവേ, പ്രൈസ് കളക്ഷൻ സർവേ എന്നീ സർവേകളും വിവിധ യൂണിറ്റുകളിൽ നടത്തുന്നുണ്ട്. വിശദമായ നയനിർമ്മാണത്തിനാവശ്യമായ ഡാറ്റ ലഭ്യമാക്കാൻ സർവേകളിൽ പങ്കെടുത്ത് ദേശീയ സ്ഥിതി വിവരക്കണക്ക് സംവിധാനത്തെ ശക്തിപ്പെടുത്തണമെന്ന് എൻഎസ്ഒ ഫീൽഡ് ഓപ്പറേഷൻസ് ഡിവിഷൻ ഡയറക്ടർ ആൻഡ് റീജണൽ ഹെഡ് ആവശ്യപ്പെട്ടു.

മോണ്ടിസോറി, പ്രീ – പ്രൈമറി ടീച്ചർ ട്രെയിനിംഗ്

ബിസിൽ ട്രെയിനിംഗ് ഡിവിഷൻ ഓ​ഗസ്റ്റിൽ ആരംഭിക്കുന്ന രണ്ടു വർഷം, ഒരു വർഷം, ആറു മാസം ദൈർഘ്യമുള്ള മോണ്ടിസോറി , പ്രീ – പ്രൈമറി, നഴ്സറി ടീച്ചർ ട്രെയിനിംഗ് കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ​ഡി​ഗ്രി/ പ്ലസ് ടൂ/ എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 7994449314

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments