തിരുവനന്തപുരം: ട്രെയിനിലെ സുരക്ഷയുടെ കാര്യത്തിൽ കേന്ദ്രസർക്കാർ ശ്രദ്ധ കാണിക്കുന്നില്ലെന്ന് മന്ത്രി വി ശിവൻകുട്ടി.
വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് നേരെയുണ്ടായ അതിക്രമത്തിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലുള്ള യുഡിഎഫിന്റെ എംപിമാരും ഇക്കാര്യത്തിൽ ഇടപെടുന്നില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം, ട്രെയിനിൽ നിന്ന് വീണ യുവതിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് വിവരം. യുവതിയെ വെന്റിലേറ്ററിൽ നിന്നും മാറ്റി. എന്നാൽ, ആരോഗ്യനില പൂർണമായും ഭേദമായിട്ടില്ല. തിരുവനന്തപുരം പേയാട് സ്വദേശിയായ ശ്രീക്കുട്ടി(19)യെ പ്രതി പനച്ചമൂട് സ്വദേശി സുരേഷ് കുമാറിന് യാതൊരു മുൻപരിചയവും ഇല്ലായിരുന്നു എന്നാണ് പൊലീസും റെയിൽവെ വൃത്തങ്ങളും നൽകുന്ന വിവരം.


