ഓണാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങളിൽ അപകടകരമായി യാത്ര ചെയ്ത് വിദ്യാർഥികൾ. മുവാറ്റുപുഴ ഇലാഹിയ എൻജിനിയറിങ് കോളേജിലെ വിദ്യാർഥികളാണ് വാഹനത്തിൽ അപകടകരമായി യാത്ര ചെയ്തത്.
കാറുകൾക്കും എസ്‌യുവികൾക്കും പുറമെ, കെഎസ്ആർടിസി ബസ് വാടകയ്ക്കും എടുത്തായിരുന്നു വിദ്യാർഥികളുടെ ഓണാഘോഷം. ബസിന്റെ ചവിട്ടുപടിയിലും ജനലുകളിലും ഇരുന്നും നിന്നുമൊക്കെയായിരുന്നു വിദ്യാർഥികളുടെ യാത്ര. നിരവധി വാഹനങ്ങളുടെ അകമ്ബടിയോടെയാണ് കെഎസ്ആർടിസി ബസിൽ വിദ്യാർഥികളുടെ സാഹസികയാത്ര. മുന്നിലും പിന്നിലുമായി പോകുന്ന വാഹനങ്ങളുടെയും ഡോറുകളിലും മറ്റും വിദ്യാർഥികൾ ഇരിക്കുന്നതും വീഡിയോയിൽ കാണാം. ബസിന്റെ ഡോർ അടയ്ക്കാതെ സ്‌റ്റെപ്പിൽ നിന്നും തല പുറത്തേക്ക് ഇട്ട് എല്ലാ ജനലുകളിലും ഇരുന്നുമാണ് ആഘോഷങ്ങൾ കൊഴുപ്പിക്കുന്നതിന് വേണ്ടിയുള്ള യാത്ര. ഈ യാത്രയുടെ വീഡിയോ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കെഎസ്ആർടിസിയുടെ ബസുകൾ ഇപ്പോൾ സ്വകാര്യ ആവശ്യങ്ങൾക്കായി വാടകയ്ക്ക് എടുക്കാൻ സാധിക്കും. വിവാഹം, വിനോദസഞ്ചാരം തുടങ്ങിയ ആവശ്യങ്ങൾക്കാണ് കെഎസ്ആർടിസിയുടെ ബസുകൾ വാടകയ്ക്ക് എടുക്കുന്നത്. എന്നാൽ, ഒരു കോളെജിന്റെ ഓണാഘോഷത്തിനായി ഇത്തരത്തിൽ ബസ് വാടകയ്ക്ക് എടുക്കുന്നത് അപൂർവമാണെന്നാണ് വിലയിരുത്തൽ. കെഎസ്ആർടിസി ബസിൽ ഇത്തരം നിയമലംഘനങ്ങൾ ഉണ്ടായത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.
ഓണാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങളിൽ അപകടകരമായി യാത്ര ചെയ്ത് വിദ്യാർഥികൾ.
RELATED ARTICLES


