അന്വേഷണത്തിന്റെ ഭാഗമായുള്ള എംഡിഎംഎ ലഹരിമരുന്നു കേസിൽ അറസ്റ്റിലായ അധ്യാപികമാർ ഇടത് സംഘടനയിലെ മുൻ ഭാരവാഹികൾ. അറസ്റ്റിലായ സ്പെഷലിസ്റ്റ് എജ്യുക്കേറ്റർമാരായ 3 അധ്യാപികമാരിൽ നീഷ്മയും കാവ്യയും ഇടത് സംഘടനയായ കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷനിലാണ് പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ വർഷം ഇരുവരും സംഘടനയുടെ ഭാരവാഹിത്വവും വഹിച്ചിരുന്നു. പേരാമ്പ്ര യൂണിറ്റിന്റെ ഭാരവാഹിത്വമാണ് ഇരുവർക്കും ഉണ്ടായിരുന്നത്. അധ്യാപികമാർക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ട് കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ അന്ന് പുറത്തിറക്കിയ പോസ്റ്ററും ഇപ്പോൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. അറസ്റ്റിനു പിന്നാലെ ഇവരെ സംഘടനയിൽനിന്നും പുറത്താക്കിയതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു.


