Saturday, June 13, 2026
spot_img
HomeEDITORIOLതമിഴ് ചലച്ചിത്രലോകത്ത് നിന്ന് വീണ്ടുമൊരു രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങി പ്രമുഖ നടനും സംവിധായകനുമായ രാഘവ ലോറൻസ്.

തമിഴ് ചലച്ചിത്രലോകത്ത് നിന്ന് വീണ്ടുമൊരു രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങി പ്രമുഖ നടനും സംവിധായകനുമായ രാഘവ ലോറൻസ്.

തമിഴ് ചലച്ചിത്രലോകത്ത് നിന്ന് വീണ്ടുമൊരു രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങി പ്രമുഖ നടനും സംവിധായകനുമായ രാഘവ ലോറൻസ്. രാഷ്ട്രീയത്തിൽ സജീവമാകാനുള്ള തന്റെ ആഗ്രഹം താരം ഔദ്യോഗികമായി പങ്കുവച്ചു. ജീവിതത്തിലെ ഒരു പ്രധാന തീരുമാനം പ്രഖ്യാപിക്കുമെന്ന് ലോറൻസ് നേരത്തെ അറിയിച്ചിരുന്നെങ്കിലും, തമിഴ് സംവിധായകൻ ഭാരതിരാജയുടെ നിര്യാണത്തെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെ 10 മണിക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്സി’ലൂടെ പുറത്തുവിട്ട വിഡിയോയിലാണ് താരം തന്റെ രാഷ്ട്രീയ മോഹം വ്യക്തമാക്കിയത്.  താൻ രാഷ്ട്രീയത്തിലേക്ക് വരണമോ വേണ്ടയോ എന്ന കാര്യത്തിൽ ജനങ്ങളുടെ അഭിപ്രായം തേടിക്കൊണ്ടാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. പൊതുജനങ്ങൾക്ക് ‘വേണം’ എന്നോ ‘വേണ്ട’ എന്നോ കമന്റ് ചെയ്യാമെന്നും, ഈ ജനാഭിപ്രായം അനുസരിച്ചായിരിക്കും തന്റെ അടുത്ത നീക്കമെന്നും ലോറൻസ് വ്യക്തമാക്കി.

രാഷ്ട്രീയ പ്രവേശനത്തിന്റെ പശ്ചാത്തലം വ്യക്തമാക്കുന്ന 18 മിനിറ്റിലധികം ദൈർഘ്യമുള്ള വിഡിയോയാണ് താരം പങ്കുവെച്ചത്. വർഷങ്ങൾക്ക് മുൻപ് താൻ നടത്തിയ സാമൂഹിക പ്രവർത്തനങ്ങൾ വിശദീകരിച്ചുകൊണ്ടാണ് ലോറൻസ് സംസാരിച്ചു തുടങ്ങിയത്. മുൻപ് രജനികാന്ത് രാഷ്ട്രീയത്തിലേക്ക് വരുമെന്ന് പ്രഖ്യാപിച്ച സമയത്ത് അദ്ദേഹത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ താൻ ആഗ്രഹിച്ചിരുന്നതായി ലോറൻസ് വെളിപ്പെടുത്തി. തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യെ പ്രശംസിച്ച ലോറൻസ്, അദ്ദേഹത്തിന്റെ പാർട്ടിയായ ടിവികെക്കൊപ്പം ചേർന്ന് പ്രവർത്തിക്കാനുള്ള തന്റെ ആഗ്രഹവും വിഡിയോയിലൂടെ തുറന്നുപറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments