Wednesday, June 10, 2026
spot_img
HomeLATEST NEWSതൃണമൂൽ കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു

തൃണമൂൽ കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു

തൃണമൂൽ കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു. രാജ്യസഭാ എംപി സുസ്മിത ദേവ് രാജിവച്ചു. ഒരാഴ്ചയ്ക്കിടെ തൃണമൂലിനുണ്ടാകുന്ന രണ്ടാമത്തെ പ്രഹരമാണിത്. കഴിഞ്ഞ ദിവസം എംപി സുഖേന്ദു ശേഖർ റോയിയും രാജിവച്ചിരുന്നു. രാജിസംബന്ധിച്ച് രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണന് സുസ്മിത കത്തയച്ചു. രാജിക്കത്ത് ഉടൻ സ്വീകരിക്കണമെന്നാണ് അവർ കത്തിൽ ആവശ്യപ്പെട്ടത്. 

അസമിലെ സിൽച്ചാറിൽ നിന്നുള്ള കോൺഗ്രസ് മുൻ ലോക്സഭാംഗമായിരുന്നു സുസ്മിത. 2019ലെ തിരഞ്ഞെടുപ്പിൽ തോറ്റതിന് പിന്നാലെ അവർ‌ കോൺഗ്രസ് വിട്ടു. 2021-ലാണ് സുസ്മിത ദേവ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. ഒരാഴ്ചയ്ക്കുള്ളിൽ രണ്ട് രാജ്യസഭ എംപിമാർ രാജിവച്ചതോടെ തൃണമൂൽ കോൺഗ്രസ് വലിയ പ്രതിസന്ധിയിലൂടെയാണ് നീങ്ങുന്നത്. ഇന്ത്യാസഖ്യത്തിന്റെ യോഗത്തിനായി മുൻ മുഖ്യമന്ത്രി മമത ബാനർജി ഡൽഹിയിലുള്ളപ്പോഴായിരുന്നു സുഖേന്ദുവിന്റെ രാജി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments