കായിക വികസനത്തിനുള്ള മുൻ കേന്ദ്ര പദ്ധതിയായ ‘പൈക്ക’ (പഞ്ചായത്ത് യുവക്രീഡാ ഔർ ഖേൽ അഭിയാൻ) വഴി കേരളത്തിന് അനുവദിച്ച തുകയിൽ 12 കോടി രൂപ കാണാതായ സംഭവത്തിൽ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ച് കായികമന്ത്രി ഒ.ജെ.ജനീഷ്. വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കായികവകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. പൈക്ക അഴിമതിയിൽ നടപടി ആവശ്യപ്പെട്ടുള്ള ഫയൽ കേരള സ്പോർട്സ് കൗൺസിലിൽ 8 മാസമായി പൂഴ്ത്തിവച്ചെന്ന മനോരമ വാർത്തയെത്തുടർന്നാണ് നടപടി


