Monday, May 25, 2026
spot_img
HomeBRAKEING NEWSകേരളത്തിന്റെ മുഖ്യമന്ത്രിയാണ്,രേവന്ത് റെഡിക്കെതിരായ പ്രയോഗം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കെ മുരളീധരൻ

കേരളത്തിന്റെ മുഖ്യമന്ത്രിയാണ്,രേവന്ത് റെഡിക്കെതിരായ പ്രയോഗം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കെ മുരളീധരൻ

കേരളത്തിന്റെ മുഖ്യമന്ത്രിയാണ്,രേവന്ത് റെഡിക്കെതിരായ പ്രയോഗം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കെ മുരളീധരൻ.രേവന്ത് പറഞ്ഞത് പ്രാസം ഒപ്പിച്ചുള്ള ഡയലോഗ്. മുഖ്യമന്ത്രിക്ക് മറ്റേതെങ്കിലും സിനിമ ഡയലോഗ് എടുത്ത് തമാശ രൂപേണ മറുപടി പറയാമായിരുന്നു.ഡാഷ്മോനെ എന്ന പ്രയോഗം കേരളത്തിന് മൊത്തം അപമാനം. ഈ കാലഘട്ടത്തില്‍ തമാശ പോലും ദുഷ്ട്ടലാക്കോടെയാണ് ചിലർ കാണുന്നത്. ഇലക്ഷൻ എന്ന് പറഞ്ഞാല്‍ അടിയൊഴുക്കുകള്‍ തന്നെയാണ്. അടിയൊഴുക്ക് ഉണ്ടായാലും പിടിച്ചുനില്‍ക്കാനുള്ള കപ്പാസിറ്റി വേണം.ബിജെപി ഉം സിപിഐഎമ്മും തമ്മിലാണ് വട്ടിയൂർക്കാവിലെ മത്സരം എന്നത് തമാശയാണ്. ഒരാഴ്ച മുമ്പായിരുന്നുവെങ്കില്‍ ആ തമാശ ആസ്വദിക്കാമായിരുന്നു. വട്ടിയൂർക്കാവില്‍ കോണ്‍ഗ്രസ് അയ്യായിരത്തിനും പതിനായിരത്തിനും ഇടയില്‍ ഭൂരിപക്ഷത്തിന് വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments