Tuesday, April 21, 2026
spot_img
HomeEDITORIOLബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി വിരുദ്ധപ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ച് മുൻ മന്ത്രിമാർ ഉൾപ്പെടെ 43നേതാക്കൾക്ക് കോൺഗ്രസ് കാരണം...

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി വിരുദ്ധപ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ച് മുൻ മന്ത്രിമാർ ഉൾപ്പെടെ 43നേതാക്കൾക്ക് കോൺഗ്രസ് കാരണം കാണിക്കൽ നോട്ടീസ് നൽകി.

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി വിരുദ്ധ
പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ച് മുൻ മന്ത്രിമാർ ഉൾപ്പെടെ 43
നേതാക്കൾക്ക് കോൺഗ്രസ് കാരണം കാണിക്കൽ നോട്ടീസ് നൽകി.
പാർട്ടിയുടെ ഔദ്യോഗിക നിലപാടുകൾക്ക് വിരുദ്ധമായി പ്രസ്‌താവനകൾ
നടത്തിയതിനാലാണ് അച്ചടക്ക സമിതി നോട്ടീസ് അയച്ചതെന്ന്
കോൺഗ്രസ് വ്യക്തമാക്കി. മുൻ മന്ത്രിമാരായ വീണ ഷാഹി, എഐസിസി
അംഗം മധുരേന്ദ്ര കുമാർ സിംഗ്, സംസ്ഥാന കോൺഗ്രസ് മുൻ ജനറൽ
സെക്രട്ടറി കൈസർ ഖാൻ, മുൻ എംഎൽഎ സുധീർ കുമാർ, മുൻ
എംഎൽസി അജയ് കുമാർ സിംഗ് എന്നിവർ ഉൾപ്പെടെ, നോട്ടീസ് ലഭിച്ച
എല്ലാ നേതാക്കളും നവംബർ 21 ഉച്ചയ്ക്ക് മുമ്ബായി രേഖാമൂലത്തിലുള്ള
വിശദീകരണം നൽകണമെന്ന് അച്ചടക്ക സമിതി അധ്യക്ഷൻ കപിൽ ദേവ്
പ്രസാദ് യാദവ് നിർദേശിച്ചു. നിശ്ചിത സമയത്തിനുള്ളിൽ മറുപടി
നൽകാത്ത പക്ഷം ആറു വർഷത്തേക്ക് പാർട്ടിയുടെ പ്രാഥമിക
അംഗത്വത്തിൽ നിന്ന് പുറത്താക്കൽ ഉൾപ്പെടെയുള്ള കർശന നടപടികൾ
സ്വീകരിക്കുമെന്നും സമിതി മുന്നറിയിപ്പ് നൽകി. പാർട്ടിയുടെ ഐക്യവും
അച്ചടക്കവും അത്യന്തം പ്രധാനമായതിനാൽ അതിനെ ബാധിക്കുന്ന
ഏതൊരു പ്രവൃത്തിയും ഗൗരവത്തിൽ കാണുമെന്നും കമ്മിറ്റിയ
വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments