Sunday, April 26, 2026
spot_img
HomeKERALAനഗരഹൃദയത്തിലെ ലോട്ടറി മൊത്ത വ്യാപാരസ്ഥാപനത്തിൽനിന്ന് 2.16 ലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റുകളും 6,500-ഓളം രൂപയും മോഷ്ടിച്ച...

നഗരഹൃദയത്തിലെ ലോട്ടറി മൊത്ത വ്യാപാരസ്ഥാപനത്തിൽനിന്ന് 2.16 ലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റുകളും 6,500-ഓളം രൂപയും മോഷ്ടിച്ച കേസിലെ പ്രതിയെ ചേർത്തല പോലീസ് അറസ്റ്റു ചെയ്‌തു

ചേർത്തല: നഗരഹൃദയത്തിലെ ലോട്ടറി മൊത്ത വ്യാപാരസ്ഥാപനത്തിൽനിന്ന് 2.16 ലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റുകളും 6,500-ഓളം രൂപയും മോഷ്ടിച്ച കേസിലെ പ്രതിയെ ചേർത്തല പോലീസ് അറസ്റ്റു ചെയ്തത് ടിക്കറ്റിലെ ഭാഗ്യം ചതിച്ചപ്പോൾ. തുറവൂർ വളമംഗലം മല്ലികശേരി എസ്. ധനേഷ് കുമാറി(40)നെയാണ് തുറവൂരിൽനിന്ന് സ്റ്റേഷൻ ഓഫിസർ എം. ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിൽ പിടികൂടിയത്. പഴുതുകളടച്ചായിരുന്നു മോഷണം. പ്രതിയെ കുറിച്ച് ഒരു സൂചനയും ഉണ്ടായിരുന്നില്ല. തൊട്ടടുത്ത ദിവസങ്ങളിൽ നറുക്കെടുപ്പ് നടക്കുന്ന ഭാഗ്യക്കുറികളുടെയും പൂജാ ബമ്ബറിന്റെ ടിക്കറ്റുകളുമാണ് കവർന്നത്. ഇതിലെ തൊട്ടടുത്ത ദിവസം നറക്കെടുപ്പ് നടന്ന ടിക്കറ്റുകളിൽ ചിലത് അടിച്ചു. അതു മാറ്റിയെടുത്തു. അങ്ങനെയാണ് പ്രതിയെ പിടികൂടാനായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments