സെൻസസ് 2027 ന്റെ ഭാഗമായി കോളെജ് വിദ്യാർഥികൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനും സെൻസസ് നടപടികളെക്കുറിച്ച് മനസിലാക്കുന്നതിനുമായി മങ്കട ഗവണ്മെന്റ് കോളേജിൽ ബോധവത്കരണ പരിപാടിയും വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ഉദയകുമാർ ഉദ്ഘാടനം ചെയ്തു. സെൻസസ് മാസ്റ്റർ ട്രെയിനേഴ്സ് ആയ എം.വി.കിഷോർ, ജംഷീർ ചെറുകാട് എന്നിവർ ക്ലാസ്സ് എടുക്കുകയും ക്വിസ് മത്സരത്തിന് നേതൃത്വം നൽകുകയും ചെയ്തു. ക്വിസ് മത്സരത്തിൽ മൂന്നാം വർഷ ബി എ ഇക്കണോമിക്സ് ബിരുദ വിദ്യാർത്ഥി ഹന്ന ജാസ്മിൻ ഒന്നാം സ്ഥാനം നേടി. പരിപാടിയിൽ കോളേജിലെ വിദ്യാർത്ഥികളും അധ്യാപകരും മറ്റു ജീവനക്കാരും പങ്കെടുത്തു.
രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന സെൻസസിന്റെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായ സെൽഫ് എന്യൂമറേഷൻ പോർട്ടൽ വഴി വിവരങ്ങൾ ഓരോ കുടുംബത്തിനും സ്വയം രേഖപ്പെടുത്താറുള്ള അവസരം ജൂൺ 16 മുതൽ 30 വരെയാണ്. വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെൻസസും ജൂലൈ ഒന്നു മുതൽ 30 വരെ നടക്കും. രണ്ടാം ഘട്ടമായ പോപ്പുലേഷൻ എ ന്യൂമറേഷൻ 2027 ഫെബ്രുവരി ഒൻപതു മുതൽ 28 വരെയാണ്.
ഫോട്ടോക്യാപ്ഷൻ: സെൻസസ് 2027ന്റെ ഭാഗമായി മങ്കട ഗവ.കോളെജിൽ നടന്ന ബോധവത്ക്കരണ പരിപാടി


